ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണവില ഉയർന്നു: ഇന്ന് പവന് 35,040

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഉണർവ്. പവന് 160 രൂപ കൂടി 35,040 ആണ്. ഗ്രാമിന് 20 രൂപ വർധിച്ച് 4380 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1759.30 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,837 ആണ്. ഡോളറിലെ ഏറ്റകുറച്ചിലുകളാണ് വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് കാരണമായത്.

സെൻസെക്‌സ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,750 കടന്നു

അനുകൂലമായ ആഗോള സാഹചര്യങ്ങളെ തുടർന്ന് തുടർച്ചയായ നാലാം ദിവസവും സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 520 പോയൻോളം വർധിച്ചു. നിഫ്റ്റി 17,750 കടന്നു. സെൻസെക്‌സ് 462.65 പോയന്റ് ഉയർന്ന് 59,652ലും നിഫ്റ്റി 132.90 പോയന്റ് ഉയർന്ന് 17,778 ലുമാണ് വ്യാപാരം ആരംഭിച്ചത്. ടൈറ്റാൻ, ഇൻഡസ് ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്, റിലയൻസ്, ബജാജ് ഫിൻസർവ്, പവർഗ്രിഡ്, മാരുതി, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, സൺഫാർമ, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീൽ, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലെവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ബിസിസി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക്

മാനവശേഷി വിതരണ മേഖലയിലെ അതികായരായ ബിസിസി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവട് വയ്ക്കുന്നു.പ്രാരംഭ ഘട്ടമെന്ന നിലയിൽ ഇന്റീരിയർ ഡിസൈനിങ്ങ്, നിർമ്മാണ മേഖല എന്നിവയിലെ പ്രവർത്തനങ്ങൾക്കാണ് ഷാർജയിൽ തുടക്കം കുറിച്ചത്. ഒരു ദശാബ്ദക്കാലമായി യുഎഇയിൽ മാനവശേഷി വിതരണ മേഖലയിൽ കൈവരിച്ച നേട്ടങ്ങളാണ് പുതിയ മേഖലകളിലേക്ക് ചുവടുവയ്്ക്കാൻ പ്രചോദനമായതെന്ന് 31 കാരനും ബിസിസി സ്ഥാപക സിഇഒയുമായ കുറ്റിയാട്ടൂർ സ്വദേശി അംദജ് സിതാര പറയുന്നു.

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു

ഇന്ധനവില ഇന്നും കൂട്ടി .പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 105 കടന്നു. ഇന്ന് 105.48 രൂപയാണ് വില, ഡീസലിന് 98.78 രൂപയായി. കൊച്ചിയിൽ പെട്രോളിന് 103.42 രൂപയുംഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.72 രൂപയായി. ഡീസൽ വില 97.14 രൂപയാണ്. പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്നു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില വർധനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. വില കുറയാൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിർത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ടെന്ന് കൗൺസിൽ തീരുമാനിക്കുകയായിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *