ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഗ്രാമീണ മേഖലയിൽ എയർടെലിന്റെ 5 ജി ഇന്റർനെറ്റ് പരീക്ഷണം

രാജ്യത്താദ്യമായി ഗ്രാമീണ മേഖലയിൽ 5 ജി ഇന്റർനെറ്റ് പരീക്ഷണം നടത്തി എയർടെൽ. 10 കിലോമീറ്റർ ചുറ്റളവിൽ സെക്കൻഡിൽ 200 എംബി വേഗമാണ് രേഖപ്പെടുത്തിയതെന്ന് എയർടെൽ അറിയിച്ചു.ഡൽഹി ഭായിപ്പൂരിലെ ഗ്രാമത്തിലാണ് ടെലികോം വകുപ്പ് അനുവദിച്ച പ്രത്യേക സ്‌പെക്ട്രം ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. എറിക്‌സൺ കമ്പനിയുമായി ചേർന്നായിരുന്നു പരീക്ഷണം.

സ്വർണ്ണ വില കുറഞ്ഞു: പവന് 34,880

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും താഴ്ന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കറഞ്ഞ് ഗ്രാമിന് 4,360 രൂപയും പവന് 34,880 ലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കഴിഞ്ഞ ദിവസം വർധിച്ചിരുന്നു. 35,000 ലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1758.06 ഡോളറിലെത്തി.

മൂന്നാം ദിവസവും നേട്ടം: നിഫ്റ്റ് 17,850 കടന്നു

തുടർച്ചയായി മൂന്നാമത്തെ ദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,850 കടന്നു. ആഗോള വിപണികളിലെ നേട്ടവും മൂഡീസ് രാജ്യത്തെ റേറ്റിങ്ങ് ഉയർത്തിയതുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്‌സ് 88.86 പോയന്റ് ഉയർന്ന് 59,833ലും നിഫ്റ്റി 47.20 പോയന്റ് ഉയർന്ന് 17,869 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, പവർഗ്രിഡ്, ടാറ്റാസ്റ്റീൽ, ആക്‌സിസ് ബാങ്ക്, മാരുതി,ടിസിഎസ്, ഏഷ്യൻ പെയിന്റ്, സൺഫാർമ,ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.

അന്താരാഷ്ട്ര വിപണിയിൽ
അസംസ്‌കൃത എണ്ണവില കുതിക്കുന്നു

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുന്നു. ചൊവ്വാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 82.25 ഡോളറിലെത്തി. ഓഗസ്റ്റിലെ ശരാശരി വിലയെക്കാൾ ബാരലിന് എട്ട് മുതൽ പത്തു ഡോളർ വരെയാണ് വർധന. അസംസ്‌കൃത എണ്ണയുടെ ഉത്പാദനം ഉയർത്തുന്നത് സാവധാനം മതിയെന്ന ഒപെക് പ്‌ളസ് സംഘടനകളുടെ തീരുമാനവും ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ എണ്ണ കരുതൽ ശേഖരത്തിവെ ഇടിവുമാണ് പെട്ടന്നുളള വില വർധനയിലേക്ക് നയിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *