സിമന്റ് വില ഉയരുന്നു: ആശങ്കയിൽ നിർമ്മാണ മേഖല

സിമന്റ് വില ഉയരുന്നു: ആശങ്കയിൽ നിർമ്മാണ മേഖല

സംസ്ഥാനത്ത് സിമൻറ് വില കുതിക്കുന്നു. രണ്ടു ദിവസത്തിനിടെ 125 രൂപയോളമാണ് ഒരു ചാക്ക് സിമൻറിന് കൂടിയത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് വില കൂടാൻ കാരണം. കമ്പനികൾ സിമൻറിന് തോന്നുംപടി വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധികളിൽ നിന്ന് നിർമാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് സിമൻറിന് വിലകയറുന്നത്. കൊവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. മാസങ്ങൾക്ക് മുമ്പ് ഇതുയർന്ന് 445 രൂപവരെയെത്തി. കമ്പനികൾ നൽകുന്ന ഇളവുകൾ ചേർത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വിൽപന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്.

നിലവിലുളള സ്റ്റോക്ക് പഴയവിലയ്ക്ക് വിൽക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയിൽ പ്രതിഫലിക്കും. സ്വകാര്യ കമ്പനികൾ വിലകൂട്ടുമ്പോൾ പൊതുമേഖല സ്ഥാപനമായ മലബർ സിമൻറും വില ഉയർത്താൻ നിർബന്ധിതരാകും. അതേസമയം, സിമൻറ് വില കുതിച്ചുയർന്നാൽ കരാർ എടുത്ത പ്രവൃത്തികളിൽ 30 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് കാട്ടി സർക്കാർ കരാറുകാർ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. കമ്പനികളുമായി നേരിട്ട് ചർച്ച നടത്തി വില ഏകീകരണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *