ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ടാറ്റാ പഞ്ച് 20 ന് : ബുക്കിങ്ങ് ആരംഭിച്ചു

പുതിയ സബ് കോംപാക്ട് എസ് യു വി ടാറ്റ പഞ്ച് 20 ന് വിപണിയിലെത്തും. ബുക്കിങ്ങ് തുടങ്ങി. 21000 രൂപ നൽകി ബുക്ക് ചെയ്യാം. 1.2 ലിറ്റർ പെട്രോൾ എൻജിനുമായെത്തുന്ന പഞ്ചിന് മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളുണ്ട്. വിപണിയിലെ പ്രതികരണം അറിഞ്ഞ ശേഷം പഞ്ച് ഇലക്ട്രിക്ക് പതിപ്പും ആലോചനയിലുണ്ടെന്നും കമ്പനി അറിയിച്ചു.

സ്വർണ്ണ വ്യാപാര മേഖലയിൽ നികുതി വെട്ടിപ്പ് കൂടിയെന്ന് സർക്കാർ

സ്വർണ്ണവ്യാപാര മേഖലയിൽ ചരക്കു സേവന നികുതി (ജിഎസ്ടി) വെട്ടിപ്പു വർധിക്കുന്നുവെന്ന് സർക്കാർ പറയുമ്പോഴും മേഖലയിൽ നിന്നുളള നികുതി വരുമാനം ഉയരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2019 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെയുളള സാമ്പത്തിക വർഷം സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖലയിൽ നിന്നും പിരിച്ചെടുത്ത ജിഎസ്ടി 594.83 കോടി രൂപയാണ് എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 856.38 കോടി രൂപയായി ഉയർന്നു. 2020-2021 ൽ 28546.33 കോടി രൂപയാണിത്.

സ്വർണ്ണ വില കൂടി: ഇന്ന് പവന് 35,000

സംസ്ഥാനത്ത് സ്വർണ്ണ വില വർധിച്ചു. തുടർച്ചയായ മൂന്നു ദിവസം ഒരേ വില തുടർന്നതിന് ശേഷമാണ് വില കൂടിയിരിക്കുന്നത്. പവന് 200 രൂപ കൂടി 35,000 ത്തിലെത്തി. ഗ്രാമിന് 25 രൂപ കൂടി 4375 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1758 .60 ഡോളർ നിലവാരത്തിലാണ്.

രാജ്യത്തെ സൂചികകളിൽ നഷ്ടത്തോടെ തുടക്കം

അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളെ തുടർന്ന് സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 72.08 പോയന്റ് താഴ്ന്ന് 59,277.24 ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തിൽ 17,668 ലുമാണ് വ്യാപാരം നടക്കുന്നത്. വാൾസ്ട്രീറ്റിലെ തകർച്ചയെതുടർന്നാണ് സൂചികകൾ നഷ്ടത്തിലായത്. പവർഗ്രിഡ്, ആക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, എംആൻഡ് എം, സൺഫാർമസ കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ടിസിഎസ്, ബജാജ്,ഫിൻസർവ്, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

സെപ്റ്റംബറിൽ കയറ്റുമതി 21 ശതമാനം കൂടി

സെപ്റ്റംബറിൽ രാജ്യത്തുനിന്നുളള കയറ്റുമതി 21.35 ശതമാനം ഉയർന്ന് 3344 കോടി ഡോളറിലെത്തി. 2020 സെപ്റ്റംബറിലിത് 2756 കോടി ഡോളറും 2019 ൽ 2602 കോടി ഡോളറുമായിരുന്നു. എൻജിനിയറിങ്ങ് ഉത്പന്നങ്ങൾ,പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നവയുടെ കയറ്റുതിയിലെ വർധനയാണ് നേട്ടത്തിനു പിന്നിലെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *