ഫേസ്ബുക്കും വാട്സ് ആപ്പും ഇൻസ്റ്റഗ്രാമും ഭാഗികമായി തിരിച്ചെത്തി: മാപ്പ് പറഞ്ഞ് സക്കർബർഗ്

ഫേസ്ബുക്കും വാട്സ് ആപ്പും ഇൻസ്റ്റഗ്രാമും ഭാഗികമായി തിരിച്ചെത്തി: മാപ്പ് പറഞ്ഞ് സക്കർബർഗ്

ഇന്ത്യയിൽ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ നിലച്ച ഫേസ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനം ഭാഗികമായി തിരിച്ചത്തി.

. ലോകത്തെ വിവിധ കോണുകളിൽ നിന്ന് ആക്ഷേപമുയർന്നതോടെ ട്വിറ്ററിൽ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക് വാട്സ് ആപ്പ്,ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി.

പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകൾക്ക് ശേഷമാണ് ഭാഗികമായി പ്രവർത്തനം ആരംഭിച്ചത്. വാട്സ് ആപ്പിന് ചിലർക്ക് ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുണ്ട്. ലാഭം നേടാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവർത്തനം നിലച്ചത്.

എന്നാൽ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായതിന് പിന്നാലെ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് ക്ഷമാപണം നടത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സക്കർബർഗ് ക്ഷ്മാപണം നടത്തിയത്.കമ്പനിയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് തടസ്സം നേരിടാൻ കാരണമെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധർ സംശയമുന്നയിച്ചു. എന്നാൽ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *