ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണവിലയിൽ മാറ്റമില്ല: ഇന്ന് പവന് 34,800

സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഗ്രാമിന് 4,350 രൂപയിലും പവന് 34,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വെളളിയാഴ്ച വർധിച്ചിരുന്നു. സ്വർണ്ണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ വർധിച്ചു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനാൽ സ്വർണ്ണ വില രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.2 ശതമാനം ഉയർന്ന് 1764.60 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.4 ശതമാനം ഉയർന്ന് 1764.90 ഡോളറിലെത്തി.

സൂചികകൾ ഉയർന്നു: സെൻസെക്‌സ് 294 പോയന്റ് നേട്ടത്തോടെ തുടക്കം

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,600 ന് മുകളിലെത്തി. സെൻസെക്‌സ് 294.90 പോയന്റ് ഉയർന്ന് 59,060.48 ലും നിഫ്റ്റി 83.80 പോയന്റ് ഉയർന്ന് 17,615 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണയിിലെ സമ്മിശ്ര സാഹചര്യമാണ് വിപണിയിലെ നേട്ടത്തിന് പിന്നിൽ. സെക്ടറൽ സൂചികകളിൽ പവർ, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു. ബിഎസ്ഇ,മിഡ്ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്.

പെട്രോൾ-ഡീസൽ വില ഇന്നും കൂടി

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായി അഞ്ചാം ദിവസമാണ് വില വർധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയിലെ പെട്രോൾ വില 102. 57 ആയി ഉയർന്നു. ഡീസലിന് 95.72 ആണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104.63 ഉം ഡീസലിന് 97.66 രൂപയും നൽകണം. കോഴിക്കോട് പെട്രോൾ വില 102.82 രൂപയും ഡീസലിന് 95.99 രൂപയുമാണ്. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്.

വരുമാനം കൂട്ടാൻ കൊച്ചി മെട്രോ: സ്‌റ്റേഷനുകൾ ഷോപ്പിങ്ങ് ഹബ്ബാകുന്നു

വരുമാനം കൂട്ടാൻ പുതിയ മാർഗ്ഗങ്ങളുമായി കൊച്ചി മെട്രോ. സ്റ്റേഷനുകളിൽ കിയോസ്‌കുകൾ സ്ഥാപിച്ച് വാണിജ്യ ആവശ്യത്തിന് നൽകാനുള്ള പദ്ധതിയ്ക്ക് തുടക്കമായി. കിയോസ്‌കുകളുടെ ലേലത്തിനുള്ള ടെണ്ടർ കെഎംആർഎൽ ക്ഷണിച്ചു.കൊച്ചി മെട്രോ സ്റ്റേഷനുകൾ വൈകാതെ ഷോപ്പിംഗ് ഹബ്ബുകളാകും. സ്റ്റേഷനുകളിൽ നിലവിൽ തന്നെ കടകളുണ്ടെങ്കിലും ചെറുകിട നിക്ഷേപകരെ കൂടി ലക്ഷ്യമിട്ടാണ് കിയോസ്‌കുകൾ. 22 സ്റ്റേഷനുകളിലായി 300 കിയോസ്‌കുൾ ആദ്യഘട്ടത്തിൽ സജ്ജമാകും. ലഭ്യമായ കിയോസ്‌കുകളുടെ അടിസ്ഥാന ലേല വിലയും ബിസിനസുകളും കെഎംആർഎല്ലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒരാൾക്ക് പരമാവധി നാല് കിയോസ്‌കുകൾ വരെ ലേലത്തിൽ പിടിക്കാം. ഇതിനായി മുൻകൂറായി 5,000 രൂപയടച്ച് ഓൺലൈനായോ നേരിട്ടോ കെഎംആർഎല്ലിൽ രജിസ്റ്റർ ചെയ്യണം. അഞ്ച് വർഷമായിരിക്കും ലൈസൻസ് കാലാവധി, ആവശ്യമെങ്കിൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടാം. ലേലത്തിൻറെ തുടർ വിവരങ്ങൾ കെഎംആർഎൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *