റോയൽ എൻഫീൽഡ് വിൽപ്പനയിൽ ഇടിവ്

റോയൽ എൻഫീൽഡ് വിൽപ്പനയിൽ ഇടിവ്

ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡിൻറെ വിൽപ്പനയിൽ ഇടിവ്. 2021 സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്തു വരുമ്പോഴാണ് ഈ ഇടിവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 2021 സെപ്റ്റംബർ മാസത്തിൽ 33,529 മോട്ടോർസൈക്കിളുകളുടെ വിൽപ്പനയാണ് കമ്പനി നടത്തിയത്. എന്നാൽ റോയൽ എൻഫീൽഡ് ഇന്ത്യ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 60,331 യൂണിറ്റ് മോട്ടോർ സൈക്കിളുകൾ വിറ്റിരുന്നു. 44 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര വിൽപ്പനയെ സംബന്ധിച്ചിടത്തോളം, റോയൽ എൻഫീൽഡ് 2021 സെപ്റ്റംബറിൽ 27,233 വിൽപ്പന നടത്തിയപ്പോൾ, 2020 സെപ്റ്റംബറിൽ 56,200 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്. 52 ശതമാനം ഇടിവാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയത്. സെമി കണ്ടക്ടർ ചിപ്പുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ അഭാവം ആഗോള ഓട്ടോമൊബൈൽ വിപണികളെ സാരമായി ബാധിച്ചിരിക്കുകയാണ്. മിക്ക വാഹന നിർമ്മാണ കമ്പനികളുടെയും വാഹന നിർമ്മാണത്തെയും വിൽപ്പനയെയും വിൽപ്പനയേയും ഇത് ബാധിച്ചു. ഇതുതന്നെയാണ് റോയൽ എൻഫീൽഡിന്റെ 2021 സെപ്റ്റംബർ വിൽപ്പനയെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സെപ്റ്റംബർ അവസാനത്തോടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ. പാർട്‌സുകളുടെ ലഭ്യത വൈകാതെ വർദ്ധിക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കയറ്റുമതിയിൽ റോയൽ എൻഫീൽഡിൻറെ കയറ്റുമതിയിൽ 52 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 സെപ്റ്റംബറിൽ 4,131യൂണിറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ ഈ വർഷം അത് 6,296 യൂണിറ്റുകളായി കൂടി എന്നാണ് കണക്കുകൾ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *