അച്ചാർ നിർമ്മാണം ചെറിയ മുതൽമുടക്കിൽ നേട്ടമുണ്ടാക്കാവുന്ന ബിസിനസ്സ്

അച്ചാർ നിർമ്മാണം ചെറിയ മുതൽമുടക്കിൽ നേട്ടമുണ്ടാക്കാവുന്ന ബിസിനസ്സ്

വളരെയധികം സാധ്യതകളുളള സംരംഭമാണ് അച്ചാർ നിർമ്മാണം. അധികം നിക്ഷേപമില്ലാതെ വീട്ടിലിരുന്ന് തന്നെ നിർമ്മാണം ആരംഭിക്കാമെന്നതാണ് ഈ ബിസിനസ്സിന്റെ പ്രത്യേകത. പാചക നൈപുണ്യമുളള വീട്ടമ്മമാർക്കും ഈ സംരംഭത്തിന്റെ ഭാഗമാകാനാകും.

ചുറ്റുവട്ടങ്ങളിൽ നിന്നു തന്നെ വിപണി കണ്ടെത്താനും കഴിയും. ആറു മാസം വരെ നല്ല അച്ചാറുകൾ കേടു കൂടാതെ സൂക്ഷിക്കാനാകും. മാങ്ങാ, നാരങ്ങ, നെല്ലിക്ക, വെളുത്തുളളി, മുളക്, മീൻ എന്നിവ വരെ അച്ചാറുകൾ നിർമ്മിച്ച് വിൽക്കാവുന്നതാണ്. അച്ചാർ പൊടി വാങ്ങി ചേർക്കാതെ തനതായ മസാലക്കൂട്ടുകൾ സ്വന്തമായി പൊടിച്ച് ഉപയോഗിച്ചാൽ ഗുണമേന്മ ഉറപ്പു വരുത്താം. ഉപ്പും എണ്ണയും അധികം ചേർക്കാതിരിക്കുന്നതും നല്ലതാണ്.

നിർമ്മിച്ച അച്ചാർ ബോട്ടിലുകളിലോ പൗച്ചുകളിലോ നിറച്ച് ലേബൽ ഒട്ടിച്ച് വിൽക്കാം. കാറ്ററിങ്ങ് ഏജൻസികൾ, ഹോട്ടലുകൾ തുടങ്ങിയവരുമായി ചേർന്ന് വിപണി വിപുലീകരിക്കാം. എല്ലാ സമയവും മാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങിയവ ലഭ്യമല്ലാത്തതിനാൽ അതാത് സീസണുകളിൽ ഇവ സംഭരിച്ച് സൂക്ഷിക്കേണ്ടതായി വരും. ബോട്ടിൽ വാങ്ങിക്കുന്നതിനും, മാങ്ങയും നെല്ലിക്കയും വാങ്ങിച്ച് ഉപ്പിലിട്ട് സൂക്ഷിക്കുന്നതിനും മറ്റുമായി 50,000 രൂപയുടെ നിക്ഷേപം മതിയാകും.പ്രതിമാസം ഒന്നര ലക്ഷം രൂപയുടെ അച്ചാർ വിറ്റഴിക്കാൻ കഴിയുന്ന ഒരു യൂണിറ്റിന് ചെലവെല്ലാം കഴിഞ്ഞ്് 30,000 രൂപ ലാഭമുണ്ടാക്കാൻ കഴിയും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *