ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണ വില ഉയർന്നു: പവന് 34, 720

സംസ്ഥാനത്തെ സ്വർണ്ണ വില ഉയർന്നു. പുതിയ മാസത്തിൽ സ്വർണ്ണ വില ഉയർന്നത് ഏറെ പ്രതീക്ഷ നൽകുകയാണ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പവന് 34, 720 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4340 രൂപയുമാണ്. സെപ്റ്റംബറിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4305 രൂപയിലും പവന് 34,440 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. സെപ്റ്റംബർ മാസത്തിൽ പൊതുവെ വിലയിടിയുന്ന പ്രവണതയാണ് വിപണി നേരിട്ടത്. രാജ്യാന്തര വിപണയിൽ അമേരിക്കൻ സർക്കാർ പ്രതിസന്ധിയിലായത് ഇന്നലെ സ്വർണ്ണത്തിന് അപ്രതീക്ഷിത കുതിപ്പ് നൽകി.

നാലാം ദിവസവും നഷ്ടത്തിൽ: ബാങ്ക്, മെറ്റൽ സൂചികകൾ ഒരു ശതമാനം ഇടിവ്

.

തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,500 ത്തിന് താഴെയാണ് വ്യാപാരം ആരംഭിച്ചത്. യുഎസ്ട്രഷറി ആദായം വർധിക്കുന്നതും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കൂടുന്നതുമാണ് വിപണിയ്ക്ക് ഭീഷണി. സെൻസെക്‌സ് 394.26 പോയന്റ് നഷ്ടത്തിൽ 58,732.10 ലും നിഫ്റ്റി 110 പോയന്റ് താഴ്ന്ന് 17,508.20 ലുമാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റൽ, റിയൽറ്റി സൂചികകൾ നഷ്ടം നേരിട്ടു.

തനിഷ്‌കിന്റെ ഉത്സവകാല ശേഖരമായ ഉത്സാഹ് വിപണിയിൽ

ഇന്ത്യയിലെ പ്രമുഖ റീട്ടെയ്ൽ ആഭരണ ബ്രാൻഡായ തനിഷ്‌ക് ഉത്സവകാല ശേഖരമായ ഉത്സാഹ് വിപണിയിലിറക്കി. ശുദ്ധമായ സ്വർണ്ണത്തിൽ പാരമ്പര്യവും ആധുനികതയും ചേർന്നുളള സുന്ദരമായ ആഭരണങ്ങളുടെ ശേഖരമാണ് തനിഷ്‌കിന്റെ ഉത്സാഹ്. ഇന്ത്യൻ പാരമ്പര്യത്തിനൊപ്പം സവിശേഷമായ ആധുനികതയും ഉൾച്ചേർത്ത് സൂക്ഷ്മായ കരകൗശല വിദ്യകളും വിശദാംശങ്ങൾ അടങ്ങിയ രൂപകൽപ്പനകളും ഉൾക്കൊളളിച്ചിരിക്കുന്ന ഈ ആഭരണ ശേഖരം ഗോത്രരൂപങ്ങളും ആധുനികതയും ഉൾച്ചേരുന്നതാണ്.

ഇന്ധന വിലയിൽ വീണ്ടും വർധന

രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ എട്ട് പൈസയും ഡീസലിന് 102 രൂപ ഏഴ് പൈസയുമാണ്. രാജ്യത്ത് പ്രകൃതി വാതക വിലയിൽ 62 ശതമാനം വർധനയുണ്ടായി. ഇതോടെ സിഎൻജി വിലയും കൂടും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *