ദിവസം 1002 കോടി വരുമാനം: സമ്പത്തിൽ ഏഷ്യയിൽ രണ്ടാംസ്ഥാനത്തേക്ക് അദാനി

ദിവസം 1002 കോടി വരുമാനം: സമ്പത്തിൽ ഏഷ്യയിൽ രണ്ടാംസ്ഥാനത്തേക്ക് അദാനി

കഴിഞ്ഞ ഒരു വർഷം ലോകം കൊറോണാ(corona) ഭീതിയിൽ കഴിച്ചു കൂട്ടിയ, പലർക്കും ഉപജീവനമാർഗം അടഞ്ഞു പോയ ഒരു കാലഘട്ടമാണ്. എന്നാൽ, ഗൗതം അദാനി(Gautham Adani) എന്ന ബിസിനസ്സുകാരന് അത് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ(ൃശരവലേെ) പട്ടികയിൽ ഒരു സ്ഥാനം മുകളിലേക്ക് കയറാനുള്ള അവസരമായിരുന്നു.

അദാനിയും കുടുംബവും കഴിഞ്ഞ വർഷത്തിലെ ഓരോ ദിവസത്തിലും സമ്പാദിച്ചു കൂട്ടിയത് 1002 കോടി വീതം. ഒരു വർഷം മുമ്പ് അവരുടെ സമ്പത്ത് 1,40,200 കോടി രൂപയുണ്ടായിരുന്നത്, ഇക്കൊല്ലം ആയപ്പോഴേക്കും അഞ്ചിരട്ടിയായി വർധിച്ച്, 5,05,900 കോടി രൂപയായിട്ടുണ്ട്. അതോടെ ചൈനയിലെ ബോട്ടിൽഡ് വാട്ടർ വ്യാപാരി സോങ് ഷാൻസനെ വെട്ടിച്ച് ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് ഗൗതം അദാനി. 2021 -ലെ IIFL Wealth Hurun India Rich List -ലാണ് ഗൗതം അദാനിയും, സഹോദരൻ വിനോദ് അദാനിയും ആദ്യപത്തിൽ ഇടം പിടിച്ചിട്ടുള്ളത്. 1,31,600 കോടി രൂപയാണ് വിനോദ് അദാനിയുടെ ആകെ ആസ്തി.

മുകേഷ് അംബാനിയാണ് പ്രസ്തുത ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എങ്കിലും, കഴിഞ്ഞ വർഷം ഒരു ദിവസം 169 കോടി രൂപ വീതം ആർജിക്കാൻ അദ്ദേഹത്തിന് സാധിച്ചുള്ളൂ. അംബാനിയുടെ ആസ്തി ഒമ്പതു ശതമാനം വർധിച്ച്, 7,18,000 കോടി ആയിട്ടുണ്ടെന്നാണ് ഹുറൂൺ റിപ്പോർട്ടിൽ പറയുന്നത്. മൂന്നാം സ്ഥാനത്തുള്ളത് HCL ടെക്നോളജീസ് ഉടമ ശിവ് നാടാർ ആണ്. 2,36,600 കോടിയുടെ ആസ്തിയുള്ള അദ്ദേഹം കഴിഞ്ഞ വർഷം നേടിയത് പ്രതിദിനം 260 കോടിയുടെ ആസ്തി വളർച്ചയാണ്. കൊവിഡ് വാക്‌സിൻ നിർമിക്കുന്ന സെറം ഇൻസ്റ്റിട്യൂട്ടിന്റെ ഉടമസ്ഥനായ സൈറസ് പൂനവാലയും 1,63,700 കോടിയുടെ അധികം പിന്നിലല്ലാതെയായി പട്ടികയിലുണ്ട

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *