ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഷോപ്പിങ്ങ് ചെലവ് കുറയ്ക്കാം

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഷോപ്പിങ്ങ് ചെലവ് കുറയ്ക്കാം

കോവിഡിനെ തുടർന്ന പലരുടെയും വരുമാനം കുറഞ്ഞു. എന്നാൽ ചെലവുകൾക്ക് മാത്രം കുറവില്ല.കോവിഡിന് ശേഷം ആളുകൾ സാധനങ്ങൾ വാങ്ങുന്നതിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.

പലരും ഓൺലൈനിലേക്ക് മാറിയിട്ടുണ്ട്. ഓഫറുകൾ ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. വീട്ടിലിരുന്നു തന്നെ സാധനങ്ങൾ വാങ്ങാമെന്നതും ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണെന്നതും ഓൺലൈൻ വാങ്ങലുകളുടെ പ്രത്യേകതയാണ്.

ഓൺലൈൻ വാങ്ങലുകളിൽ മികച്ച നേട്ടം കൈവരിക്കാൻ നല്ലത് ക്രെഡിറ്റ് കാർഡുകൾ തന്നെയാണ്. ഒട്ടിമിക്ക ബാങ്കുകളും പ്രമുഖ ഇ-കോമേഴ്‌സ് പോർട്ടലുകളുമായി ചേർന്ന് ഷോപ്പിങ്ങ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. ഇത്തരം കാർഡ് ഉപയോഗിക്കുമ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയേക്കാളും 10-15 ശതമാനം അധികം കിഴിവ് നേടാൻ സാധിക്കും.

ക്യാഷ് ബാക്ക്, സ്‌പെഷൽ ഓഫർ, വൗച്ചർ, റിവാർഡ് പോയിന്റ്, ബോണസ്, ഇഎംഐ എന്നിങ്ങനെ ഓൺലൈൻ ഷോപ്പിങ്ങ് കാർഡുകൾ വഴി നിരവധി ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്കു ലഭിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *