ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നേട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നേട്ടത്തിൽ

റബ്ബർ വിലയിൽ വൻ ഇടിവ്

റബ്ബർ വിലയിൽ വൻ ഇടിവ്. കിലോഗ്രാമിന് 170 രൂപയിൽ താഴെയെത്തി. 180 രൂപയ്ക്ക് മുകളിലേക്ക് വരെ ഉയർന്ന വിസ ഈ മാസത്തിന്റെ തുടക്കം തൊട്ട് താഴെയ്ക്ക് പോരുകയാണ്. രാജ്യാന്തര വിപണിയിലെ ഇടിവാണ് ഇവിടുത്തെ റബ്ബർ വിലയിൽ പ്രതിഫലിക്കുന്നത്. വില ഉയരണമെങ്കിൽ ചൈനയിൽ പ്രതീക്ഷ വയ്ക്കുകയാണ് ഇന്ത്യ. ചൈനയ്ക്ക് ഡിസംബർ വരെയുളള ആവശ്യം നിറവേറ്റാൻ 17 ലക്ഷം ടൺ റബ്ബർ ഇറക്കുമതി ചെയ്യണമെന്നാണ് കണക്കാക്കുന്നത്. 2022 ജനുവരി- ഏപ്രിൽ കാലയളവിൽ 20 ലക്ഷം ടൺ പിന്നെയും വേണ്ടി വരും. ഇത്രയും റബ്ബർ ഇറക്കുമതി ചെയ്യാൻ ചൈന എപ്പോൾ തീരുമാനിക്കുമെന്നതിനെ ആശ്രച്ചായിരിക്കും വില വർധന ഉണ്ടാകുക.

വ്യവസായ നിക്ഷേപം വരുത്താൻ ദേശീയ ഏകജാലക സംവിധാനം

വിവിധ സംസ്ഥാനങ്ങൾ തമ്മിൽ രൂക്ഷമായ മത്സരം നടക്കുന്ന മേഖലയാണ് വ്യാവസായിക നിക്ഷേപ സമാഹരണം. കച്ചവടക്കാർ ബിസിനസ്സ് പിടിക്കുംപോലെ തന്നെയാണ് ഇന്ന് സംസ്ഥാന സർക്കാരുകൾ നിക്ഷേപകരുടെ പിന്നാലെ പോകുന്നത്. സ്വന്തം ചിലവിൽ വിമാനം അയച്ചു കൊടുത്തു നിക്ഷേപകരെ വിളിച്ചു കൊണ്ടു പോകുന്നതാണ് പതിവ്.കോവിഡ് തരംഗം മൂലം സാമ്പത്തിക വളർച്ചയ്ക്ക് മാന്ദ്യം സംഭവിച്ചെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലേക്കുളള നേരിട്ട് വിദേശ നിക്ഷേപത്തിൽ കുത്തൊഴിക്കാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ വ്യവസായ സൗഹർദ്ദ അന്തരീക്ഷം കൂടുതൽ ആകർഷമാക്കുന്നതിന്റെ അടുത്ത പടിയായിട്ട് വ്യവസായ അനുമതികൾക്കായി രാജവ്യാപകമായ ഏകജാലകം എന്ന ആശയത്തിലൂന്നി 18 കേന്ദ്ര വകുപ്പുകളും, 9 സംസ്ഥാനങ്ങളും സംയോജിതമായി നാഷണൽ സിംഗിൾ വിൻഡോ സിസ്റ്റം ആരംഭിച്ചു.

സ്വർണ്ണ വില ഉയർന്നു: ഇന്ന് പവന് 34,680

ഇന്ന് സംസ്ഥാനത്ത് സ്വർണ്ണ വില ഉയർന്നു. പവന് 34,680ആണ് ഇന്നത്തെ വില. മൂന്ന് ദിവസം ഒരേ വില തുടർന്നതിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണ്ണ വില ഉയർന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 4335 രൂപയാണ് വില. സ്വർണ്ണത്തിന് ഏറ്റവും കുറഞ്ഞ വിലയായ 34,560 ലാണ് മൂന്ന് ദിവസമായ വ്യാപാരം നടന്നത്. പവന് 34,560 ആണ് മൂന്ന് ദിവസമായുളള വില. സ്വർണണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്ക് 4,5,6 തീയതികളിലാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലും സ്വർണ്ണ വിലയിൽ വർധനവ് രേഖപ്പെടുത്തി.

രണ്ട് ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി ബാങ്ക് ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ആറ്ു മാസത്തിനകം 2,500 പേരെ പുതിയതായി നിയമിക്കും. രണ്ടുവർഷത്തിനകം രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശാഖകൾ, കോമൺ സർവീസ് സെന്ററുകൾ ഉൾപ്പടെയുളളവ സ്ഥാപിച്ചായിരിക്കും വിപുലീകരണം. രാജ്യത്തെ മൂന്നിലൊന്ന് ഗ്രാമങ്ങളിലെങ്കിലും സാന്നിധ്യമുറപ്പിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

വിപണി മുന്നേറുന്നു: സെൻസെക്‌സ് 273 പോയന്റ് നേട്ടത്തിൽ

വിപണയിൽ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 273 പോയന്റ് നേട്ടത്തിൽ 60,321 ലും നിഫ്റ്റി 107 പോയന്റ് ഉയർന്ന് 17,960 ലുമെത്തി. ആഗോള വിപണികളിൽ നിന്നുളള അനുകൂല സൂചനകളാണ് വിപണിയുടെ നേട്ടത്തിന് പിന്നിൽ.മികച്ച നിലവാരത്തിലുളള ഓഹരികളിൽ നിന്ന് ലാഭമെടുപ്പുണ്ടാക്കാൻ സാധ്യതയുളളതിനാൽ വിപണി സമ്മർദ്ദം നേരിട്ടേക്കാം. മാരുതി, എച്ചഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, കൊട്ടക് ബാങ്ക്, ടൈറ്റാൻ, സൺഫാർമ, റിലയൻസ്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *