ഹീറോയുടെ എക്‌സ്പൾസ് 200 ന് വില കൂട്ടി

ഹീറോയുടെ എക്‌സ്പൾസ് 200 ന് വില കൂട്ടി

പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോയുടെ (Hero MotoCorp) ഫ്‌ലാഗ്ഷിപ്പ് വാഹനമാണ് എക്‌സ്പൾസ് 200 (XPulse200) ശ്രേണി. എക്സ്പൾസ് 200 (XPulse200), എക്സ്പൾസ് 200 (XPulse200) എന്നിവയാണ് ഈ ശ്രേണിയിലെ ബൈക്കുകൾ. ഇപ്പോഴിതാ ഡ്യുവൽ പർപ്പസ് ബൈക്കുകൾ കൂടിയായ ഈ അഡ്വഞ്ചർ-ടൂറിംഗ് മോട്ടോർസൈക്കിളുകളുടെ വിലയിൽ വർധനവുമായി എത്തിയിരിക്കുകയാണ് കമ്പനി എന്ന് ബൈക്ക് വാലെ റിപ്പോർട്ട് ചെയ്യുന്നു.

ഇരുമോഡലുകൾക്കും 2,350 രൂപയുടെ വർധനവാണ് കമ്പനി വരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഹീറോ എക്സ്പൾസ് 200 നായി 1,23,150 രൂപയും, എക്സ്പൾസ് 200 മോഡലിനായി 1,20,650 രൂപയും ഉപഭോക്താക്കൾ എക്സ്ഷോറൂം വിലയായി നൽകണം. 2021 ഏപ്രിലിനുശേഷം രണ്ട് മോട്ടോർസൈക്കിളുകൾക്കും ലഭിക്കുന്ന മൂന്നാമത്തെ വില വർധനവാണിത് എന്നാണ് റിപ്പോർട്ടുകൾ.

വിലയിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, എക്സ്പൾസ് 200, എക്സ്പൾസ് 200 എന്നിവയുടെ ഫീച്ചറുകളിലോ, മെക്കാനിക്കൽ സവിശേഷതകളുടെ കാര്യത്തിലോ മാറ്റങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇരിമോഡലുകൾക്കും 199.6 സിസി, ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫ്യുവൽ-ഇൻജക്റ്റഡ് എഞ്ചിനാണ് ഹൃദയം. ഈ യൂണിറ്റ് 6,500 rpm -ൽ 18.1 bhp കരുത്തും 8,500 rpm -ൽ 16.15 Nm torque ഉം ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ.

220 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 2223 എംഎം നീളവും 850 എംഎം വീതിയും 1257 എംഎം ഉയരവും 1412 എംഎം വീൽബേസുമാണ് വാഹനത്തിനുള്ളത്. മുന്നിൽ 21 ഇഞ്ചും പിന്നിൽ 18 ഇഞ്ചുമാണ് സ്പോക്ക് വീൽ. മുന്നിൽ ടെലസ്‌കോപ്പിക് ഫോർക്കും പിന്നിൽ 10 സ്റ്റെപ്പ് റൈഡർ അഡ്ജസ്റ്റബിൾ മോണോഷോക്കുമാണ് സസ്പെൻഷൻ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *