ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി ആമസോൺ

ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി ആമസോൺ

ഫ്‌ളിപ്കാർട്ടിന് പിന്നാലെ ആമസോണും ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. വരാനിരിക്കുന്ന മാസങ്ങൾ ഇ കോമേഴ്‌സ് പോട്ടലുകളെ സംബന്ധിച്ച് വളരെ നല്ല കാലമാണ്. ഏറ്റവും കൂടിതൽ വിൽപ്പന കൈവരിക്കാനുകമെന്നാണ് പ്രതീ്ഷ.

ഉത്സവ സീസണിനോട് അനുബന്ധിച്ച് രാജ്യത്ത് 1,10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് യുഎസ് റീട്ടെയ്ൽ ഭീമനായ ആമസോണിന്റെ പ്രഖ്യാപനം. 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ഫ്‌ളിപ്കാർട്ടും ഫ്‌ളിപ്കാർട്ടിന് കീഴിൽ പ്രവർത്തിക്കുന്ന മിന്ത്രയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർടൈം,ഫുൾടൈം തൊഴിൽ അന്വേഷകർക്കു മികച്ച അവസരമാണിത്.

പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും ആമസോണിന്റെ നിലവിലുളള അസോസിയേറ്റ് നെറ്റ് വർക്കിലാകും. ശേഖരണം ,പാക്കിങ്ങ്, വിതരണം എന്നി മേഖലകളിൽ ഒഴുവുണ്ടാകും. ഇൻസന്റീവ് പദ്ധതിയും ഉത്സവ സീസണിനോട് അനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മികച്ച രീതിയിൽ ജോലി ചെയ്താൽ മികച്ച വരുമാനം ഉണ്ടാകും. പുതിയ നിയമനങ്ങളിൽ ഓൺലൈൻ ജോലികളുമുണ്ട്. ടെലി മാർക്കറ്റിങ്ങും ഉപഭോക്തൃ സേവനമാകും പ്രധാനം. ഇത്തരക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *