കേന്ദ്ര ബജറ്റ് : തയ്യാറെടുപ്പുകളുമായി ധനമന്ത്രാലയം,ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 12 മുതൽ

കേന്ദ്ര ബജറ്റ് : തയ്യാറെടുപ്പുകളുമായി ധനമന്ത്രാലയം,ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 12 മുതൽ

2022 ലെ കേന്ദ്ര ബജറ്റിന്റെ (Union Budget 2022) തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം (finance ministry of india) കടക്കുന്നു. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് യോഗങ്ങൾ ഒക്ടോബർ 12 ന് ആരംഭിക്കും. എല്ലാ സാമ്പത്തിക ഉപദേഷ്ടാക്കളും ഈ യോഗങ്ങളിൽ പങ്കെടുക്കും.നവംബർ രണ്ടാം വാരം വരെ നീണ്ടുനിൽക്കുന്ന കേന്ദ്ര ബജറ്റിന്റെ പ്രാഥമിക പ്രവർത്തനങ്ങളാണിത്.

കോവിഡ് മഹാമാരിയ്ക്ക് ശേഷം തൊഴിലവസരം സൃഷ്ടിക്കുക, സമ്പദ് വ്യവസ്ഥയെ സുസ്ഥിരമായ എട്ട് ശതമാനം കൂടുതൽ വളർച്ച പാതയിലേക്ക് നയിക്കുക എന്നിവ അടുത്ത ബജറ്റിൽ പ്രതിപാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2022 ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ്. രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റ് ആണിത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ ജിഡിപി വളർച്ച ധനകാര്യ മേഖലയിലെ തിരിച്ചുവരവിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ഇത് സർക്കാരിന് ആത്മവിശ്വാസം നൽകും. തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സർക്കാരിന് വെല്ലുവിളിയായി തുടരുകയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *