ഓഫറുകളുടെ പെരുമഴകാലം : ഫ്‌ളിപ്കാർട്ടിന് പിന്നാലെ ആമസോണിലും വിലക്കുറവിന്റെ ഉത്സവം

ഓഫറുകളുടെ പെരുമഴകാലം : ഫ്‌ളിപ്കാർട്ടിന് പിന്നാലെ ആമസോണിലും വിലക്കുറവിന്റെ ഉത്സവം

ഇ- കോമേഴ്‌സ് കമ്പനികളുടെ വമ്പൻ ഓഫറുകളുടെ പെരുമഴക്കാലമെത്തുന്നു. ഒരാഴ്ച മുൻപാണ് ഫ്‌ളിപ് കാർട്ട് ഉത്സവ കാല വിൽപ്പന ഓഫറുകൾ പുറത്തു വിട്ടത്. തൊട്ടു പിന്നാലെ ആമസോണും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ്.

ഫ്‌ളിപ്കാർട്ടിന് സമാനമായി വിവിധ വിഭാഗങ്ങളിൽ 80 ശതമാനം വരെ ഓഫറുകൾ നൽകുന്ന വിൽപ്പനയാണ് ആമസോൺ സംഘടിപ്പിക്കുക. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലാണ് എല്ലാ വർഷവും ഉത്സവ കാല വിൽപ്പന നടത്തുക.

ഫ്‌ളിപ് കാർട്ട് ഉത്സവകാല വിൽപ്പനയായ ബിഗ് ബില്യൺ ഡെയ്‌സ് ഒക്ടോബർ ഏഴ്് മുതൽ 12 വരെയാണ് നടത്തുന്നത്. ആമസോൺ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട് ഫോണുകൾ, സ്മാർട്ട് ടിവി, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, വയർലെസ് ഇയർബഡുകൾ, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ആകർഷകമായ ഇളവുകൾ ലഭിക്കും.

തുണിത്തരങ്ങൾ മറ്റ് ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവും കുറഞ്ഞ ചെലവിൽ വാങ്ങാനാകും. ആമസോൺ പേയിലൂടെ നടത്തുന്ന ഇടപാടുകൾക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. ജോയിനിങ്ങ് ബോണസായി 750 രൂപയും വാലറ്റിൽ ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുളള ഇടപാടുകൾക്കുമുണ്ട് ഇളവുകൾ. അഞ്ച് ശതമാനം പ്രത്യേക ഇളവ് ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *