ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണ വില ഉയർന്നു: ഇന്ന് പവന് 35,080

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വില ഉയർന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് ഗ്രാമിന് 4,385 രൂപയും, പവന് 35,080 രൂപയുമാണ് ബുധനാഴ്ചയിൽ സ്വർണ്ണ വില. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 4350 രൂപയിലും പവന് 34,800 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഓഹരി വിപണിയുടെ ഉത്തേജക പാക്കേജിനെ കുറിച്ചുളള ആശങ്കകൾ സ്വർണ്ണത്തിന് അനുകൂലമാണെങ്കിലും ബോണ്ട് വരുമാനവും ഡോളറും മുന്നേറിയേക്കാവമെന്നത് സ്വർണ്ണത്തിന് വിനയായേക്കാം.

സെൻസെക്‌സ് 33 പോയന്റ് താഴ്ന്ന് വ്യാപാരം

അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളെ തുടർന്ന് സെൻസെക്‌സ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 33 പോയന്റ് താഴ്ന്ന 58,971 ലും നിഫ്റ്റ് 11 പോയന്റ് താഴ്ന്ന് 17,550 ലുമാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ എവർഗ്രാന്റെയുടെ കടബാധ്യതയിൽ നിക്ഷേപകർ കരുതലെടുത്തതും വരാനിരിക്കുന്ന യുഎസ് ഫെഡറർ റിസർവ് പണനയവുമെല്ലാമാണ് വിപണിയിലെ ചലനങ്ങൾക്ക് കാരണമായത്.

സോണി ഇന്ത്യയുമായി ലയിക്കാൻ സീ എന്റർടെയ്ൻമെന്റ്

സോണി പിക്‌ചേഴ്‌സ് നെറ്റ് വർക്ക് ഇന്ത്യയിൽ ലയിക്കാൻ തീരുമാനമായതായി സീ എന്റർടെയ്‌മെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്. ബുധനാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. 1.57 ബില്യൺ ഡോളറിന്റേതാകും ഇടപാടെന്നാണ് റിപ്പോർട്ട്. ലയനത്തിന് ശേഷം സോണി 52.93 ശതമാനം നിയന്ത്രണ ഓഹരികളുളള ഭൂരിഭാഗം ഓഹരിയുടമയാകുകയും ചെയ്യും. സോണി ഇന്ത്യയായിരിക്കും ചാനൽ കമ്പനിയുടെ നിയന്ത്രണാധികാരികൾ.

മാറ്റമില്ലാതെ ഇന്ധന വില

തുടർച്ചയായ പതിനേഴാം ദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പെട്രോൾ,ഡീസൽ വിലയുളളത്. ഈ മാസം അഞ്ചാം തീയതിയാണ് അവസാനമായി ഇന്ധന വിലയിൽ നേരിയ കുറവുണ്ടായത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞത്. മുംബൈയിൽ പെട്രോളിന് 13 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *