ക്രൂഡ് ഓയിൽ വില ഉയരുന്നു: ഇന്ധന വില ഉയരാൻ സാധ്യത

ക്രൂഡ് ഓയിൽ വില ഉയരുന്നു: ഇന്ധന വില ഉയരാൻ സാധ്യത

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില ഉയരുന്നു. ഇത് ഇന്ത്യയിൽ വരും ദിവസങ്ങളിൽ ഇന്ധന വില വർധിക്കാൻ ഇടയാക്കുമെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്. ബാരലിന് 75.13 ഡോളറാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഇന്നത്തെ വില.

കഴിഞ്ഞ 10 ദിവസത്തിനിടെ ക്രൂഡ് ഓയിൽ വിലയിൽ മൂന്ന് ഡോളറിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഇന്ത്യയിൽ രണ്ട് മാസമായി ഇന്ധന വിലയിൽ കാര്യമായ മാറ്റമില്ല.

ഓഗസ്റ്റിലെ ശരാശരി വിലയുമായി താരതമ്യ പ്പെടുത്തുമ്പോൾ ക്രൂഡ് ഓയിൽ വിലയിൽ ഈ മാസം ഏകദേശം 4,6 ഡോളറിന്റെ വർധനവുണ്ടായി. ഇന്ധന വില വർധിപ്പിക്കാത്ത സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്ക് ഇതു വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ക്രൂഡ് ഓയിൽ വില ഈ നിലയിൽ തുടർന്നാൽ രാജ്യത്ത് പെട്രോൾ,ഡീസൽ വില വർധിപ്പിക്കേണ്ടി വരുമെന്നും ഐഒസി വൃത്തങ്ങൾ അറിയിച്ചു.

കോവിഡ് വ്യാപനത്തോത കുറഞ്ഞതോടെ രാജ്യത്തെ കഴിഞ്ഞ മാസത്തെ പെട്രോൾ വിൽപ്പന കോവിഡിന് മുൻ്പ് 2019 ഓഗസ്റ്റിലെ വിൽപ്പനയെക്കാൾ കൂടുതലാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *