ജിഎസ്ടി നിരക്ക് മാറ്റം : ഉപഭോക്താവിനെ ബാധിക്കുന്നതിങ്ങനെ

ജിഎസ്ടി നിരക്ക് മാറ്റം : ഉപഭോക്താവിനെ ബാധിക്കുന്നതിങ്ങനെ

ഓൺലൈൻ ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്കൊപ്പം ഒല, ഊബർ പോലുളള ഓൺലൈൻ ടാക്‌സി സേവനദാതാക്കളെയും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാണ് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. വിവിധ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്കുകളിൽ വരുത്തിയ വർധന ഉപഭോക്താക്കളെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം

സ്വിഗ്ഗി,സൊമാറ്റോ പോലുളള ഓൺലൈൻ ഫുഡ് ഡെലിവറി അഗ്രിഗേറ്റർമാർക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയതു പ്രത്യക്ഷത്തിൽ ഉപഭോക്താക്കളെ ബാധിക്കുന്നില്ലെന്നാണ് വാദം. ഓർഡർ സ്വീകരിക്കുന്നത് ഓൺലൈൻ കമ്പനികൾ ആണെങ്കിലും ഇത്രയും കാലം അഞ്ച് ശതമാനം ജിഎസ്ടി അടയ്‌ക്കേണ്ട ബാധ്യത റസ്റ്റോറന്റ്, ഹോട്ടൽ, ക്ലൗഡ് കിച്ചനുകൾ എന്നിവയ്ക്കായിരുന്നു. നികുതി അടയ്ക്കൽ ചുമതല അവരിൽ നിന്നു മാറ്റി ഓൺലൈൻ കമ്പനികളെ ഏൽപ്പിക്കുമ്പോൾ ഉപഭോക്താക്കൾ അഞ്ച് ശതമാനം നികുതി അടയ്‌ക്കേണ്ടി വരുമോ എന്നതാണ് ആശങ്ക.

സോളാർ പാനലുകൾക്കും മറ്റും അഞ്ചു ശതമാനം ജിഎസ്ടിയാണ് ഇതുവരെ ഈടാക്കിയത് അത് 12 ശതമാനം ഉയരുന്നതോടെ വൻകിട,ചെറുകിട പദ്ധതികൾക്കെല്ലാം തിരിച്ചടിയാകാൻ സാധ്യതയുണ്ട്. സൗരോർജ്ജത്തിലേക്ക് മാറുന്ന കാലഘട്ടത്തിൽ വളരെയധികം ആശങ്കയാണ് ഈ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. ഇരുമ്പ്,ചെമ്പ്, അലുമിനിയും അയിരുകൾക്ക് അഞ്ച് ശതമാനത്തിൽ നിന്നും 18 ശതമാനം ആയി നികുതി ഉയർത്തുന്നത് പല മേഖലകളിലും പ്രതിഫലിക്കും. വ്യവസായ മേഖലകളിൽ മാത്രമല്ല വീട്ടുപകരണങ്ങൾക്കും പാത്രങ്ങൾക്കും വരെ വില വർധിച്ചേക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *