ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണ വില വീണ്ടും താഴേക്ക് : ഇന്ന് പവന് 34,640

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും താഴേക്ക്. പവന് 80 രൂപ കുറഞ്ഞ് 34,640 ൽ എത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4330 ലുമാണ് വ്യാപാരം നടന്നത്. ഈ മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ് സ്വർണ്ണവില. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണ്ണ വില താഴ്ന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ ട്രോയ് ഔൺസിന് 1747 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയെ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 45, 972 നിലവാരത്തിലാണ് യുഎസ് ഡോളർ ശക്തിയാർജിച്ചു. ഇതാണ് സ്വർണ്ണ വിലയിൽ പ്രതിഫലിച്ചത്.

ഓഹരി സൂചികകൾ നഷ്ടത്തിൽ

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 352 പോയന്റ് നഷ്ടത്തിൽ 58,663 ലും നിഫ്റ്റി 126 പോയന്റ് നഷ്ടത്തിൽ 17,458 ലുമാണ് വ്യാപാരം ആരംഭിച്ചത്. ധനകാര്യം, ലോഹം എന്നീ സെക്ടറുകളിലാണ് പ്രധാനമായും നഷ്ടത്തിൽ. യുഎസിൽ ട്രഷറി ആദായം വർധിച്ചതും,ഡോളർ കരുത്താർജിച്ചതുമാണ് സൂചികകളെ ബാധിച്ചത്. സൺഫാർമ, റിലയൻസ്, ഭാരതി എയർടെൽ പവർഗ്രിഡ് ,ഏഷ്യൻ പെയിന്റെ ,ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ, ഹിന്ദുസ്ഥാൻ യുണിലെവർ, ഐടിസി, ടിസിഎസ് ഓഹരികൾ നേട്ടത്തിലാണ്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടാബ് ലെറ്റ് വിപണിയിലേക്ക് മോട്ടോറോള

സ്മാർട്ട് ഫോൺ രംഗത്തെ പ്രമുഖരായ മോട്ടറോള നാല് വർഷത്തെ ഇടവേളയ്ക്ക് ശേം ടാബ്ലെറ്റ് വിപണിയിലേക്ക് വീണ്ടും. പ്രശസ്ത ടിപ്പ്സ്റ്റർ യോഗേഷ് ബ്രാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിലക്കുറവുളള ടാബ് ലെറ്റുമായാണ് മോട്ടോറോള എത്തുന്നത്. 2017ൽ അവതരിപ്പിച്ച മോട്ടറോള ക്‌സൂം, മോട്ടോ ടാബ് എന്നിവയാണ് ബ്രാൻഡ് അവസാനമായി വിപണിയിലെത്തിച്ച ടാബ്ലറ്റ് മോഡലുകൾ.പ്രതീക്ഷിച്ച വിജയം നേടാനാവാതെ മോട്ടറോള ടാബ് ലെറ്റ് വിപണിയിൽ നിന്നും പിൻവലിക്കുകയായിരുന്നു.

പെട്രോൾ,ഡീസൽ വിലയിൽ മാറ്റമില്ല

തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പെട്രോൾ,ഡീസൽ വിലയുളളത്. ഈ മാസം 5ാം തീയതിയാണ് അവസാനമായി ഇന്ധന വിലയിൽ നേരിയ കുറവുണ്ടായത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിനും ഡീസലിനും 15 പൈസയാണ് അന്ന് കുറഞ്ഞത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *