പി.എം.കിസാൻ യോജന വഴി കർഷകർക്കുളള സഹായം 12000 രൂപയാക്കാൻ സാധ്യത

പി.എം.കിസാൻ യോജന വഴി കർഷകർക്കുളള സഹായം 12000 രൂപയാക്കാൻ സാധ്യത

പി.എം.കിസാൻ യോജന വഴി കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായം ഉടനെ ഉയർത്തുമെന്ന് റിപ്പോർട്ട്. നിലവിൽ 2000 രൂപയുടെ മൂന്നു ഗഡുക്കളായി വർഷത്തിൽ 6000 രൂപയാണ് പദ്ധതിയിൽ അംഗമായ കർഷകർക്കു ലഭിക്കുന്നത്. ഇത് 12000 രൂപയായി ഉയർത്തിയേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

അതായത് 4000 രൂപയുടെ മൂന്നു ഗഡുക്കളാകും ലഭിക്കുക.കർഷകർക്ക് ധനസഹായം നൽകി കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇനിയും പദ്ധതിയിൽ അംഗമാകാത്തവർക്ക് ഈ മാസം 30 വരെ അതിന് അവസരമുണ്ട്. രാജ്യത്തെ 12.14 കോടി കുടുംബങ്ങൾക്ക് നിലവിൽ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്്.

പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഇതിൽ നിന്ന് ഫാർമേഴ്‌സ് കോർണർ തിരഞ്ഞെടുക്കുക. വരുന്ന പേജിൽ ന്യൂ ഫാർമർ രജിസ്‌ട്രേഷൻ ക്ലിക്ക് ചെയ്യുക. തുറന്ന വരുന്ന ജാലകത്തിൽ ആധാർ നമ്പർ നൽകുക. വിവരങ്ങൾ ഉറപ്പു വരുത്തിയ ശേഷം ക്യാപ്ച നൽകി അടുത്ത പേജിലേക്ക് പോകാം. തുറന്നു വരുന്ന ജാലകത്തിൽ അടിസ്ഥാന വിവരങ്ങളാണു നൽകേണ്ടത്. ഇതോടൊപ്പം ബാങ്ക് വിവരങ്ങളും കൃഷി സംബന്ധിച്ച വിവരങ്ങളും നൽകണം. എ്ല്ലാ വിവരങ്ങളും ഉറപ്പു വരുത്തിയ ശേഷം സബ് മിറ്റ് ക്ലിക്ക് ചെയ്യുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *