ബിഗ് ബില്യൺ ഡെയ്‌സുമായി ഫ്‌ളിപ്കാർട്ട്

ബിഗ് ബില്യൺ ഡെയ്‌സുമായി ഫ്‌ളിപ്കാർട്ട്

ഫ്‌ളിപ്പ് കാർട്ടിന്റെ ഉത്സവകാല വിൽപ്പനയായ ബിഗ് ബില്യൺ ഡേയ്‌സ ഉടൻ ആരംഭിക്കും. എന്നാൽ തീയതി ഇതുവരെ ഫ്‌ളിപ്കാർട്ട് പ്രഖ്യാപിച്ചിട്ടില്ല. കിഴിവുകൾ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെയും വിഭാഗങ്ങളുടെയും വിവരങ്ങൾ കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ തുടങ്ങി ഓൺലൈൻ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന വിഭാഗങ്ങളിൽ വമ്പിച്ച ഡിസ്‌കൗണ്ട് നൽകിയേക്കും. ഐഫോൺ 13 സീരിസ് പുറത്തിറങ്ങിയതോടെ ഐഫോൺ 12 ന് ആപ്പിൾ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്‌ളിപ്പ്കാർട്ട് ഐഫോൺ 12 ന് വില കുറയ്ക്കുന്നത് പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്നത്. റിയൽമി 4 കെ സ്മാർട്ട് ടിവിയുടെ ലോഞ്ചിങ്ങ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഓഫർ ലഭിക്കുമെന്നാണ് സൂചന. അതേസമയം കൃത്യമായ വില വിവരങ്ങൾ ലഭ്യമല്ല. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ഫ്‌ളിപ്കാർട്ട് ഉത്സവകാല വിൽപ്പനയായ ബിഗ് ബില്യൺ ഡേയ്‌സിൽ 10 മുതൽ 70 ശതമാനം വരെ കിഴിവിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചേക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *