കോഴിക്കട ലൈസൻസ്: ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കോഴിക്കട ലൈസൻസ്: ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കോഴിക്കടകൾക്ക് ഇനി ലൈസൻസ് ലഭിക്കണമെങ്കിൽ ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റും മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കണം.സംസ്ഥാനത്തെ കോഴിക്കടകൾ വൃത്തിയും വെടിപ്പുമുളളതാക്ക മാറ്റുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുളള മാർഗ രേഖകൾക്ക് അംഗീകാരം നൽകിയതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു.

മാംസം തയ്യാറാക്കുന്നവർ സാംക്രമിക രോഗങ്ങൾ ഇല്ലാത്തവരും ആ ജോലി ചെയ്യുന്നതിനു യുക്തരാണെന്നു ഡോക്ടർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉളളവരുമാകണം. കോഴി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനു കടകൾക്കു സ്വന്തമായി സംവിധാനം വേണം. അല്ലെങ്കിൽ ജില്ലയിലോ സമീപ ജില്ലയിലോ ഉളള റെൻഡറിങ്ങ് പ്ലാന്റുമായി സഹകരിച്ചു മാലിന്യ സംസ്‌കരണം നടത്തുന്നു എന്ന് ഉറപ്പാക്കണം.

റെൻഡറിങ്ങ് പ്ലാന്റുകൾ പ്രവർത്തിക്കുന്ന ജില്ലകളിൽ ശേഖരിക്കുന്ന കോഴി മാലിന്യങ്ങൾ അതതു ജില്ലകളിൽ തന്നെ സംസ്‌കരിക്കുന്നുവെന്നും ഉറപ്പാക്കണം. പ്ലാന്റുകൾ നടത്തുന്നതിനുളള നടപടിക്രമങ്ങളും മാർഗ രേഖയിൽ ഉണ്ട്. കലക്ടർ അധ്യക്ഷനായ ജില്ലാതല കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടേ ഇത് ആരംഭിക്കാൻ സാധിക്കൂ.

വഴിയരികിലും ഒഴിഞ്ഞ പുരയിടങ്ങളിലും ഓവു ചാലുകളിലും കുളങ്ങളിലും നദികളിലും കോഴി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഇല്ലാതാക്കാൻ ഇത് സഹായകമാകും

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *