ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഒല സ്‌കൂട്ടർ നിർമ്മിക്കുക ഇനി സ്ത്രീകൾ

ഒല ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ ഫാക്ടറിയിൽ ഇനി സ്ത്രീകൾ മാത്രമാകും ജീവനക്കാരെന്ന് സഹ സ്ഥാപകൻ ഭവിഷ് അഗർവാൾ. പ്രവർത്തനം പൂർണതോതിലാകുമ്പോൾ പതിനായിരത്തിലേറെ വനിതകൾക്ക് തൊഴിൽ ലഭിക്കും. ആദ്യ ബാച്ച് ജോലി തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് ഒല ഫ്യൂച്ചർ ഫാക്ടറി.

മാറ്റമില്ലാതെ സ്വർണ്ണവില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണ വില. നാല് ദിവസമായി സ്വർണ്ണം ഒരേ വില തുടരുന്നു. ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 ആണ്.രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം കുറഞ്ഞ് ഔൺസിന് 1790. 74 യുഎസ് ഡോളറിലെത്തി.

സെൻസെക്‌സ് 249 പോയന്റ് നേട്ടത്തോടെ തുടക്കം

കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിന് ശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 249 പോയന്റ് ഉയർന്ന് 58,427 ലും നിഫ്റ്റി 54 പോയന്റ് നേട്ടത്തിൽ 17,410 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടം രാജ്യാന്തര ഉപഭോക്തൃ വില സൂചികയിൽ നേരിയ കുറവുണ്ടായതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്.ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, സൺഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

മൺസൂൺ ആശങ്ക: സവാള വില ഉയരുമെന്ന് സൂചന

ഉളളി വില വീണ്ടും ഉയരുമെന്ന് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായി എത്തുന്ന മഴ സവാള, ഉളളി കൃഷിയുടെ വിളവെടുപ്പിനെ ബാധിച്ചേക്കാം. തെക്കു പടിഞ്ഞാറൻ മൺസൂൺ സവാള കൃഷിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകരും. നിലവിൽ കിലോഗ്രാമിന് 30 നും 40 നും ഇടയിലാണ് സവാളയുടെ വില. പ്രധാന ഉല്പാദന കേന്ദ്രങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ മഴ മൂലം വിള പറിച്ചു നടാനാകുന്നില്ല.ഇത് കിലോഗ്രാമിന് വില 30 രൂപയ്ക്ക് മുകളിലേക്ക് പോകാൻ സാധ്യത ചൂണ്ടികാണിക്കുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *