ജിഎസ്ടിയിൽ ഉൾപ്പെട്ടില്ലെങ്കിൽ ഇന്ധന വില കുതിക്കും

ജിഎസ്ടിയിൽ ഉൾപ്പെട്ടില്ലെങ്കിൽ ഇന്ധന വില കുതിക്കും

രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റം പ്രാദേശിക വിപണികൾക്ക് ഭീഷണിയാകുന്നു. ആഗോള വിപണിയിലെ വില മാറ്റത്തിനനുസരിച്ച് പ്രാദേശിക വില ദിനം പ്രതി മാറുന്ന രീതിയാണ് ഇന്ത്യയിലുളളത്. കഴിഞ്ഞ ഒമ്പതു ദിവസമായി രാജ്യത്ത് ഇന്ധന വില മാറിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ വില വർധിച്ചേക്കുമെന്നാണ് സൂചന.

ഇന്ധന വിലയ്‌ക്കെതിരെ രാജ്യത്താകമാനം ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ വെളളിയാഴ്ച ജിഎസ്ടി കൗൺസിൽ യോഗം ഇന്ധന വിലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്താനുളള സാധ്യതകൾ പരിശോധിക്കും. 70 ശതമാനം അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ ഇന്ധന വില ജിഎസ്ടിയിൽ പെടും.

ജിഎസ്ടിയുടെ ഉയർന്ന സ്ലാബിൽ പെട്ടാൽ പോലും പെട്രോൾ-ഡീസൽ വിലയിൽ വൻ കുറവുണ്ടാകും. എന്നാൽ കേരളമടക്കം ഇന്ധന വിലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ല. ഉണ്ടായേക്കാവുന്ന വരുമാന ചോർച്ച തന്നെയാണ് ഇതിനു കാരണം. ഒരു വിഭാഗം ഇന്ധന ഉൽപന്നങ്ങളെ മാത്രം ജിഎസ്ടിയിൽ ഉൾപ്പെടുത്താനുളള സാധ്യതയും തെളിയുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *