നാഷണൽ പെൻഷൻ സ്‌കീം പ്രായപരിധി 70 ലേക്ക് ഉയരുമ്പോൾ

നാഷണൽ പെൻഷൻ സ്‌കീം പ്രായപരിധി 70 ലേക്ക് ഉയരുമ്പോൾ

നാഷണൽ പെൻഷൻ സ്‌കീമിൽ ചേരാനുളള പ്രായപരിധി 65 വയസ്സിൽ നിന്നും 70 വയസ്സായി ഉയർത്തി. പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്പ്‌മെന്റ് അതോറിറ്റി പുറത്തു വിട്ട അറിയിപ്പ് പ്രകാരം 18 വയസ്സ് മുതൽ 70 വയസ്സുവരെ പ്രായപരിധിയുളള ആധാർ കാർഡിൽ ഇന്ത്യൻ പൗരത്വമുളള ആർക്കു വേണമെങ്കിലും ചേരാം.

പ്രയോജനങ്ങൾ

*പദ്ധതി പ്രകാരം പെൻഷൻ സ്‌കീമിലേക്ക് എത്തുന്ന തുക ഇക്വിറ്റി, കോർപ്പറേറ്റ് ബോണ്ടുകൾ പ്രകാരം ഗവൺമെൻ സെക്യൂരിറ്റികൾ തുടങ്ങി വിവിധ നിക്ഷേപ ഉപോധികളിലാണ് ഇടുന്നത്. ഇനി മുതൽ നിക്ഷേപകർക്ക് അവരുടെ ഫണ്ടിന്റെ 50 ശതമാനം വരെ ഇക്വിറ്റികളിൽ നിക്ഷേപിക്കാൻ സാധിക്കും.

  • ഓട്ടോ ചോയ്‌സ് ഓപ്ഷൻ സ്വീകരിക്കുന്നവർക്ക് ഇത് 15 ശതമാനം ആയിരിക്കും. ഇക്വിറ്റിയോ മറ്റ് നിക്ഷേപ മാർഗങ്ങൾ ഏതാണോ വേണ്ടത് അതിനനുസരിച്ച് നിക്ഷേപിക്കാം.
  • എൻപിഎസ് അക്കൗണ്ട് ഉടമയ്ക്ക് ഒരു വർഷം രണ്ടും ലക്ഷം രൂപയ്ക്ക് വരെ നികുതി ഇളവിന് അർഹതയുണ്ട്.
  • ആദായ നികുതി വകുപ്പ് നിയമത്തിലെ വകുപ്പ് എ ടിസി പ്രകാരം ഒന്നരലക്ഷം രൂപ വരെയും വകുപ്പ് എടിസി ഡി പ്രകാരം 50,000 രൂപ വരെയുമാണ് എൻപിഎസ് നിക്ഷേപകന് ലഭിക്കുന്ന നികുതി ഇളവ്.
Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *