ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി ഭവന വായ്പ അറിയേണ്ടതെല്ലാം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി ഭവന വായ്പ അറിയേണ്ടതെല്ലാം

ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസിൽ ചെല്ലാം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) വഴി ഭവനവായ്പ കിട്ടും. എൽഐസി ഹൗസിങ്ങ് ഫിനാൻസുമായി സഹകരിച്ചാണ് ഐപിപിബി ഭവനവായ്പ ലഭ്യമാക്കുന്നത്.

ഉപഭോക്താക്കൾക്ക് ഭവന വായ്പ ലഭ്യമാക്കുന്നതിനായി എൽഐസി ഹൗസിങ്ങ് ഫിനാൻസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി ഐപിപിബി അറിയിച്ചു. ഈ പങ്കാളിത്തത്തിലൂടെ ഐപിപിബി 650 ലേറെ ശാഖകളും 136,000 പോസ്റ്റ് ഓഫീസുകളും ഉൾപ്പെടുന്ന വിപുലമായ ശൃംഖല വഴി ഇന്ത്യയിലുടനീളമുളള ഉപഭോക്താക്കളിലേക്ക് എൽഐസി ഹൗസിങ്ങ് ഫിനാൻസിന്റെ ഭവന വായ്പ ഉൽപ്പന്നങ്ങൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

എല്ലാ വായ്പകളുടെയും യോഗ്യത നിർണ്ണയം, നടപടിക്രമങ്ങൾ ,വായ്പ അനുവദിക്കൽ എന്നിവയുടെ ചുമതല എൽഐസി ഹൗസിങ്ങ് ഫിനാൻസിന് ആയിരിക്കും. അതേ സമയം വായ്പകൾ ഐപിപിബി വഴി ആയിരിക്കും ലഭ്യമാക്കുക. എൽഐസി ഹൗസിങ്ങ് ഫിനാൻസ് ശമ്പള വരുമാനക്കാർക്ക് 50 ലക്ഷം രൂപ വരെയുളള വായ്പകൾക്ക് 6.66 ശതമാനം മുതലാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *