ആദായ നികുതി റിട്ടേൺ: അന്തിമ തീയതി ലംഘിക്കുന്നവർക്ക് ഇനി മുതൽ പകുതി പിഴ

ആദായ നികുതി റിട്ടേൺ: അന്തിമ തീയതി ലംഘിക്കുന്നവർക്ക് ഇനി മുതൽ പകുതി പിഴ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുളള അന്തിമ തീയതി ലംഘിക്കുന്നവർ ഇനി മുതൽ പകുതി തുക പിഴ നൽകിയാൽ മതി. മാറ്റി വയ്ക്കപ്പെട്ട മുൻ വർഷത്തെ റിട്ടേൺ സമർപ്പിക്കുന്നതിന് 5,000 രൂപയാണ് ഇനി പിഴ നൽകേണ്ടത്.

നേരത്തെ ഇത് 10,000 രൂപയായിരുന്നു. 2020-2021 സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കുന്നതിനുളള അന്തിമ തീയതി ഈ മാസം 30 ആണ്. സാധാരണ ഇത് ജൂലായ് 31 ആയിരുന്നുവെങ്കിലും കോവിഡിനെ തുടർന്ന് അന്തിമ തീയതി നീട്ടുകയായിരുന്നു.

2021 ലെ ബജറ്റിൽ ഓഡിറ്റ് വേണ്ടാത്ത വ്യക്തിഗത ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുളള പരമാവധി സമയപരിധി മൂന്ന് മാസമായി കുറച്ചിരുന്നു. ഐടിആർ ഫയലിങ്ങിനുളള പരമാവധി സമയപരിധി കുറച്ചതിനാൽ പിഴ നിലവിലുണ്ടായിരുന്ന 10,000 ത്തിൽ നിന്നും 5,000 ത്തിലേക്ക് കുറവ് വരുത്തുകയായിരുന്നു. 2020-2021 സാമ്പത്തിക വർഷത്തെ റിട്ടേൺ 5000 രൂപ പിഴയോടെ ഡിസംബർ 31 വരെ അടയ്ക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *