കോവിഡിലും തളരാത്ത ബിസിനസ്സ്

കോവിഡിലും തളരാത്ത ബിസിനസ്സ്

കോവിഡ് 19വ്യാപനത്തെ തുടർന്ന പല ബിസിനസ്സുകളും പ്രതിസന്ധിയുടെ വക്കിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ കോവിഡിലും തളരാത്തതാണ് ഫുഡ് ബിസിനസ്സ്. ഇതിന് പല കാരണങ്ങൾ ഉണ്ട്.

കോവിഡ് കുറഞ്ഞതോടെ റീട്ടെയ്ൽ വ്യാപാരം പച്ച പിടിച്ചു തുടങ്ങി. ഭാര്യയും ഭർത്താവും ജോലിക്കാരായ കുടുബാംഗങ്ങളിൽ മറ്റു വീടുകളെ അപേക്ഷിച്ച് പുറത്തു നിന്നുളള ഭക്ഷണം വാങ്ങുന്നതിന്റെ അളവ കൂടിയിട്ടുണ്ട്. റെഡിടു കുക്ക്, റെഡി ടു ഈറ്റ് വിഭാഗത്തിൽ പെട്ട ഭക്ഷണ വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ട്.

പരമ്പരാഗത ഭക്ഷണമുണ്ടാക്കുന്ന രീതികളിൽ നിന്നുളള ഇന്ത്യക്കാരുടെ മാറ്റം ആഗോള വമ്പൻമാർക്ക് കഴിഞ്ഞ വർഷങ്ങളിൽ ലാഭം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. വർക്ക് ഫ്രം ഹോം വ്യാപകമായതും കൂടുതൽ ആളുകളെ റെഡി ടു ഈറ്റ് വിഭവങ്ങളിലേക്് ആകർഷിക്കുന്നു. കോവിഡ് വന്നതോടെ പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനുണ്ടായ നിയന്ത്രണവും റെഡി ടു ഈറ്റ് വിഭവങ്ങളെ വളർത്തി.

60 മുതൽ 300ശതമാനം വളരെ വളര ഈ ബിസിനസ്സിൽ വളർച്ച നിരക്ക്. 2026 ആകുമ്പോഴേക്കും ഇത് വളരെയധികം കൂടും. ഇൻസ്റ്ററ്റ് ഇഡലിയും, ദോശ്, ഉപ്പുമാവ്,കറികൾ എന്നിവയുടെ കൂടെ ഇപ്പോൾ ഇൻസ്റ്റന്റ് ബിരിയാണിയും,ചക്കപ്പുഴുക്കും വരെ മാർക്കറ്റിൽ ഉണ്ട്. പച്ചക്കറി അരിഞ്ഞു പ്ലാസ്റ്റിക് പാത്രങ്ങളിൽആക്കി വിൽക്കുന്നു. നന്നാക്കിയെടുക്കാൻ ബുദ്ധിമുട്ടുളളവർക്ക് കൂർക്ക പോലുളള പച്ചക്കറികൾ വൃത്തിയാക്കി അരിഞ്ഞ് പ്ലാസ്റ്റിക് കൂടുകളിൽ എത്തിച്ചു തരുന്നു.

അതു പോലെ തന്നെ തേങ്ങാ ചിരകിയിത്, വാഴക്കൂമ്പ് അരിഞ്ഞത്. ചെറിയുളളി തൊണ്ടു കളഞ്ഞത് എന്നു വേണ്ട എല്ലാ സാധനങ്ങളും വിപണിയിൽ ലഭ്യമാണ്. അതു കൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ ഫുഡ് ബിസിനസ്സിന് വളരെയധികം സാധ്യതകളുണ്ട്. നന്നായി വളരാൻ സാധിക്കുന്ന മേഖല കൂടിയാണിത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *