ആമസോണും സ്ഥിര നിക്ഷേപത്തിനൊരുങ്ങുന്നു

ആമസോണും സ്ഥിര നിക്ഷേപത്തിനൊരുങ്ങുന്നു

സാമ്പത്തിക സേവനങ്ങൾ നൽകുന്ന കുവേര എന്ന കമ്പനിയുമായി കൈകോർത്ത് ആമസോൺ സ്ഥിര നിക്ഷേപങ്ങളും മ്യൂച്ചൽ ഫണ്ടുകളും സ്വീകരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. അതേ സമയം ടെക് ഭീമന്മാർ ചെറുകിട നിക്ഷേപ രംഗത്തേക്ക് വരുന്നതിൽ റിസർവ് ബാങ്കിനു നീരസമുണ്ടെന്ന് റിപ്പോർട്ടുകൾ.

ഗൂഗിൾ പേയും അടുത്തിടെ ഈ രീതിയിലേക്ക് ചുവട് വച്ചിരുന്നു. ഇവർ സ്ഥിര നിക്ഷേപത്തിന് സേവന ഫീസ് ഈടാക്കിയാൽ അത് ഇന്ത്യയിലെ മറ്റുളള മാനദണ്ഢങ്ങൾക്ക് എതിരാണ്.

ആമസോണിലാണ് നിക്ഷേപിക്കുന്നത് എന്ന ധൈര്യത്തിൽ നിക്ഷേപകർ ബാങ്കിന് പകരം കൂടുതൽ നിക്ഷേപം ഇത്തരം കമ്പനികളിലേക്ക് ഒഴുക്കുവാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക രംഗത്തെ വിദ്ഗ്ധർ അഭിപ്രായപ്പെടുന്നു. ഗൂഗിൾ ,ആമസോൺ പോലുളള ടെക് ഭീമന്മാർ സാമ്പത്തിക സേവന രംഗത്തേക്ക് കൂടി കടന്നു വരുന്നത് ബാങ്കുകളുടെ നിലനിൽപ്പിന് തന്നെ ഭീഷണയാകുമെന്ന് ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ റിസർവ് ബാങ്ക് സൂചിപ്പിച്ചു.

സുതാര്യമല്ലാത്ത ഇടപാടുകൾ നടത്തുവാനും,സാമ്പത്തിക രംഗത്തെ വൻ ശക്തികളാകുവാനും അവരുടെ നിലവിലെ ബന്ധങ്ങൾ ഉപയോഗിച്ച് കൂടുതൽ വളരുവാനും ടെക് ഭീമന്മാർക്ക് എളുപ്പത്തിൽ സാധിക്കുമെന്ന ആശങ്ക റിസർവ് ബാങ്കിനുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *