നിപ: പഴം വിപണിയെ ബാധിക്കുന്നതെങ്ങനെ

നിപ: പഴം വിപണിയെ ബാധിക്കുന്നതെങ്ങനെ

കേരളത്തിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പഴം വിപണി മങ്ങുന്നു. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരൻ റംബൂട്ടാൻ കഴിച്ചിരുന്നാതായുളള വാർത്തകൾ എത്തിയതോടെയാണ് പഴം വിപണിയിലെ വിൽപ്പന കുത്തനെ ഇടിഞ്ഞു. എന്നാൽ നിപ്പയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് വിപണി തിരിച്ചുവരുന്നതിനിടെയാണ് സംസ്ഥനത്ത് നിപയെത്തുന്നത്. മറ്റ് വിപണികളെ ഇത് ബാധിച്ചിട്ടില്ല. കോഴിക്കോട് മാത്രം രണ്ട് ദിവസത്തിനിടെ പഴ വർഗങ്ങളുടെ വിൽപ്പന പകുതിയോളം കുറഞ്ഞു. നേരത്തെ 10,000 രൂപയുടെ കച്ചവടം നടന്നിരുന്നെങ്കിൽ ഇപ്പോൾ 5000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. റംബൂട്ടാൻ അധികം ആളുകൾ വാങ്ങിക്കുന്നില്ല.

റംബൂട്ടാന്റെ വിളവെടുപ്പ് കാലമായതിനാൽ കേരളത്തിലെ വിപണി പ്രതീക്ഷിച്ച് വൻതോതിൽ റംബൂട്ടാൻ സംസ്ഥാനത്ത് ഇറക്കുമതി ചെയ്തിരുന്നു. കൂടാതെ വിപണിയിൽ നല്ല വിലയുളളതിനാൽ കേരളത്തിൽ പാലക്കാട്, തൃശ്ശൂർ ഉൾപ്പടെയുളള ജില്ലകളിലും പ്രദേശികമായി റംബൂട്ടാൻ ഉൽപ്പാദിപ്പിക്കുന്നുണ്ട്. കിലോഗ്രാമിന് 220 -230 രൂപയായിരുന്നു റംബൂട്ടാന് വില ഈടാക്കിയിരുന്നത്. എന്നാൽ റംബൂട്ടാന് ആവശ്യക്കാരില്ലാത്തത് ഈ മേഖലയിലെ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *