മദ്യത്തിനും പഞ്ചസാരയ്ക്കും വില വർധിക്കും

മദ്യത്തിനും പഞ്ചസാരയ്ക്കും വില വർധിക്കും

രാജ്യത്ത് മദ്യത്തിനും പഞ്ചസാരയ്ക്കും വില കൂടുമെന്ന് റിപ്പോർട്ട്. സർക്കാരുമായി അടുത്ത വൃത്തമാണ് ഇക്കാര്യം വ്യ്ക്തമാക്കിയിരിക്കുന്നത്. അടുത്ത വർഷത്തോടെ രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 3.05 കോടി ടണ്ണിലേക്ക് ഇടിയുമെന്നാണ് വിലയിരുത്തൽ.

ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. പെട്രോളിയം ഉൽപ്പന്നങ്ങളിലെ എഥനോളിന്റെ അളവ് വർധിപ്പിക്കുന്നതാണ് മധ്യത്തിനും പഞ്ചസാരയ്ക്കും തിരിച്ചടിയാകുന്നത്. കരിമ്പ് ,ധാന്യങ്ങൾ എന്നിവയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എക്‌സ്ട്രാ ന്യൂട്രൽ എഥനോളാണ് പ്രധാനമായും പെട്രോളിയം ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നത്.

രാജ്യത്ത് പ്രമുഖ വിസ്‌ക്കി, വോഡ്കാ,ജിൻ തുടങ്ങിയ മദ്യ ബ്രാൻഡുകളിലും എക്‌സ്ട്രാ ന്യൂട്രൽ എഥനോൾ തന്നെയാണ് ഉപയോഗിക്കുന്നത്. ആവശ്യകത വർധിച്ചതോടെ എഥനോളിന്റെ വില കുതിക്കുകയാണ്. നിലവിൽ രാജ്യത്ത് 20 ലക്ഷം ടൺ കരിമ്പാണ് എഥനോൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. അടുത്ത വർഷത്തോടെ ഇത് 35 ലക്ഷം ടണ്ണായി ഉയർത്താനാണ് കർഷകരുടെ തീരുമാനം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *