വാഹന വിൽപ്പനയിൽ മുന്നേറി ടാറ്റാ മോട്ടോഴ്‌സ് : 51 ശതമാനം വളർച്ചയുമായി മൂന്നാമത്

വാഹന വിൽപ്പനയിൽ മുന്നേറി ടാറ്റാ മോട്ടോഴ്‌സ് : 51 ശതമാനം വളർച്ചയുമായി മൂന്നാമത്

ഓഗസ്റ്റ് മാസത്തിലെ വാഹനവിൽപ്പന കണക്കുകൾ പുറത്തു വരുമ്പോൾ മികച്ച വിൽപ്പനയുമായി മുന്നേറുകയാണ് രാജ്യത്തിൻറെ സ്വന്തം വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്.

വിൽപ്പനയിൽ മൂന്നാം സ്ഥാനമാണ് ടാറ്റയ്ക്ക്. പക്ഷേ എങ്കിൽ എന്താണ്, 53 ശതമാനം വാർഷിക വളർച്ചാ നിരക്ക് കയ്യടക്കിക്കൊണ്ടാണ് ടാറ്റ ഓഗസ്റ്റ് മാസം പിന്നിട്ടിരിക്കുന്നതെന്ന് ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആകെ 54,190 യൂണിറ്റ് വാഹനങ്ങളാണ് ഓഗസ്റ്റിൽ ടാറ്റ വിറ്റത്. അതേസമയം പാസഞ്ചർ കാറുകളുടെ 28,018 യൂണിറ്റുകളാണ് പോയമാസം ടാറ്റ വിപണിയിൽ വിറ്റത്. 2020 ഓഗസ്റ്റിൽ ഇത് 18,583 യൂണിറ്റുകളായിരുന്നു. 51 ശതമാനമാണ് ഈ സെഗ്‌മെന്റിലെ വളർച്ച. പാസഞ്ചർ വാഹന വിൽപ്പനയിലെ ഒന്നാംസ്ഥാനക്കാരായ മാരുതി സുസുക്കിക്ക് മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പന ഇടിഞ്ഞപ്പോഴാണ് ടാറ്റാ മോട്ടോഴ്‌സിൻറെ ഈ നേട്ടം എന്നതാണ് ശ്രദ്ധേയം.

നെക്സോൺ, അൾട്രോസ്, ടിയാഗൊ, ഹാരിയർ, സഫാരി മോഡലുകളുടെ കയ്യും പിടിച്ചാണ് ടാറ്റയുടെ മുന്നേറ്റം. ഇതേസമയം, ജൂലായിലെ കണക്കുകൾ വിലയിരുത്തിയാൽ വിൽപ്പനയിൽ കമ്പനി 7.2 ശതമാനം പിന്നാക്കം പോയി എന്ന്ത് മറ്റൊരു വസ്തുത. ജൂലായിൽ 30,184 യൂണിറ്റുകൾ വിൽക്കാൻ ടാറ്റയ്ക്ക് സാധിച്ചിരുന്നു. എന്തായാലും ഒരു വർഷം കൊണ്ട് മാർക്കറ്റ് വിഹിതം 7.9 ശതമാനത്തിൽ നിന്നും 10.8 ശതമാനമായി കൂട്ടാൻ ടാറ്റയ്ക്ക് കഴിഞ്ഞു.

അതേസമയം സെപ്റ്റംബറിൽ ടാറ്റയ്ക്ക് കാര്യങ്ങൾ എളുപ്പമായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. സെമി കണ്ടക്ടറുകളുടെ ലഭ്യതക്കുറവ് കാരണം ഈ മാസം ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ടാറ്റ ഉൾപ്പെടെ വിവിധ വണ്ടിക്കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *