പത്താം വാർഷികത്തിൽ ക്വിഡിന്റെ പുത്തൻ പതിപ്പുമായി റെനോ

പത്താം വാർഷികത്തിൽ ക്വിഡിന്റെ പുത്തൻ പതിപ്പുമായി റെനോ

ഇന്ത്യയിൽ പത്താം വാർഷികത്തിന്റെ നിറവിൽ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നതിനായി കമ്പനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായ ക്വിഡിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് റെനോ.

ക്വിഡ് മൈ21 എന്ന് പേരിൽ ഒമ്പത് വേരിയന്റുകളിൽ എത്തുന്ന ഈ വാഹനത്തിന് 4.06 ലക്ഷം രൂപ മുതൽ 5.51 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യൻ ഹാച്ച് ബാക്കുകളിൽ ഗെയിം ചെയ്ഞ്ചറായിരിക്കും ഈ വാഹനമെന്നാണ് റെനോ അവകാശപ്പെടുന്നത്. റെനോ ക്വിഡ് ക്ലൈമ്പറിന് സമാനമായ രൂപത്തിലും ഭാവത്തിലുമാണ് ഈ വാഹനം എത്തിയിട്ടുളളത്. ഡ്യുവൽ ടോൺ നിറങ്ങളിലാണ് എക്‌സ്റ്റീരിയർ ഒരുങ്ങിയിരിക്കുന്നത്.

ഹെഡ്‌ലൈറ്റിന് സമീപവും സ്‌കിഡ് പ്ലേറ്റിലും ഓറഞ്ച് നിറത്തിലുളള ആക്‌സെന്റുകൾ നൽകി അലങ്കരിച്ചിട്ടുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങ് അലോയി വീൽ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന റിയർവ്യൂ മിറർ, ബ്ലാക്ക് റൂഫ് എന്നിവയാണ് ക്വിഡിന്റെ ഈ പ്രത്യേക പതിപ്പിനെ അലങ്കരിക്കുന്ന മറ്റ് ഘടകങ്ങൾ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *