മോഹവിലയിൽ പുത്തൻ ക്ലാസിക്ക് 350 : കേരള വിപണിയിലും

മോഹവിലയിൽ പുത്തൻ ക്ലാസിക്ക് 350 : കേരള വിപണിയിലും

ബൈക്ക് പ്രേമികൾ വളരെയധികം കാത്തിരുന്ന റോയൽ എൻഫീൽഡിന്റെ പുതിയ ക്ലാസിക് 350 പുറത്തിറക്കി.മിഡിൽ വെയിറ്റ് മോട്ടോർസൈക്കിൾ വിഭാഗത്തിലെ (250750സിസി) ആഗോളനേതാവാണ് റോയൽ എൻഫീൽഡ്.പുതിയ മോട്ടോർ സൈക്കിൾ കേരളത്തിലെ113 ഡീലർഷിപ്പ്, ടച്ച് പോയിന്റുകളിൽ ലഭ്യമാണെന്ന് കമ്പനി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനൊന്ന് നിറങ്ങളിൽ അഞ്ച് വേരിയന്റുകളിൽ അവതരിപ്പിച്ച, ഏറ്റവും പുതിയ ക്ലാസിക്350ന് 184,374 രൂപ മുതലാണ് കൊച്ചി എക്‌സ്-ഷോറൂം വില.
ബൈക്കിനുള്ള ടെസ്റ്റ്‌റൈഡുകളും ബുക്കിംഗും റോയൽഎൻഫീൽഡ് ആപ്പ് വഴിയും കമ്പനി വെബ്‌സൈറ്റ് വഴിയും അടുത്തുള്ള റോയൽഎൻഫീൽഡ് സ്റ്റോറിലും ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലും യുകെയിലുമുള്ള റോയൽ എൻഫീൽഡിന്റെ രണ്ട് അത്യാധുനിക ടെക്‌നോളജിസെന്ററുകളിൽ പ്രവർത്തിക്കുന്ന ഡിസൈനർമാരുടെയും എഞ്ചിനീയർമാരുടെയും ടീമുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത പുതിയ ക്ലാസിക്350-ൽ ഒരു മികച്ച സവാരി അനുഭവം ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.

ലോകമെമ്പാടുമുള്ള പ്രേമികൾ ഇഷ്ടപ്പെടുന്ന ആധികാരികമായ, റെട്രോ-സ്‌റ്റൈൽമോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിനുള്ള റോയൽഎൻഫീൽഡിന്റെ പാരമ്പര്യത്തിന് ഏറ്റവും പുതിയ ക്ലാസിക്350 ഒരു അധ്യായം കൂടി ചേർക്കുന്നതായി കമ്പനി പറഞ്ഞു. 2008 ൽആരംഭിച്ചതിനു ശേഷം, മിഡിൽ വെയ്റ്റ്‌മോട്ടോർസൈക്കിൾ ഇടം പുനർനിർവചിക്കുകയും റോയൽഎൻഫീൽഡിന്റെ പുനരുജ്ജീവനത്തിന് കാരണമാവുകയും, ഈ വിഭാഗത്തെ ആഗോളതലത്തിൽ നയിക്കാനുള്ളയാത്ര ആരംഭിക്കുകയും ചെയ്തു. 12 വർഷത്തിനിടെ മൂന്നു ദശലക്ഷത്തിലധികം ക്ലാസിക്ക് 350കൾ നിരത്തിലെത്തിയതായും കമ്പനി അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *