ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

ആക്‌സിസ് ബാങ്കിന് പിഴ ചുമത്തി ആർബിഐ

ഉപഭോക്താക്കളുടെ കെ വൈസി വിവരങ്ങൾ ശേഖരിക്കുന്നതിൽ പിഴവ് വരുത്തിയതിന് ആക്‌സിസ് ബാങ്കിന് പിഴ ചുമത്തി ആർബിഐ. ആർബിഐയുടെ കെ.വൈസി മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിന് ആണ് പിഴ ചമുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് പിഴ. 2020 ഫിബ്രവരി ,മാർച്ച് മാസങ്ങളിൽ ആക്‌സിസ് ബാങ്കിലെ ഒരു അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ചട്ട ലംഘനം ശ്രദ്ധയിൽപെട്ടത്. 2016 ആർബിഐയും കെ വൈസി മാദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് പിഴ.

സെൻസെക്‌സ് 100 പോയന്റ് നേട്ടത്തോടെ തുടക്കം: കിറ്റക്‌സ് കുതിക്കുന്നു

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 85 പോയന്റ് ഉയർന്ന് 57,400 ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തിൽ 17,100 നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. കിറ്റക്‌സിന്റെ ഓഹരി വില 10 ശതമാനത്തോളം കുതിച്ചു. ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, സൺ ഫാർമ,ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, ടിസിഎസ്,ഇൻഡസിൻഡ് ബാങ്ക്,ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എൽആൻഡ്ടി, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, ഏഷ്യൻ പോയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്കു മുകളിൽ

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒരു ലക്ഷം കോടിക്കുമുകളിൽ തുടരുന്നു. ഓഗസ്റ്റിൽ 1,12,020 കോടി രൂപയാണ് ജിഎസ്ടി യിനത്തിൽ സർക്കാരിന് ലഭിച്ചത്. കേന്ദ്ര ജിഎസ്ടയിനത്തിൽ 20,522 കോടിയും സ്‌റ്റേജ് ജിഎസ്ടിയിനത്തിൽ 26,605 കോടിയും സംയോജിത ജിഎസ്ടയിനത്തിൽ 56,247 കോടിയുമാണ് സമാഹരിച്ചത്.

മൂന്ന് മാസത്തിന് ശേഷം ബിറ്റ് കോയിൻ 50000 ഡോളറിനടുത്തെത്തി

മൂന്നു മാസത്തിന് ശേഷം ആദ്യമായി ക്രിപ്‌റ്റോ വിപണിയിൽ ബിറ്റ് കോയിൻ നേട്ടം കൈവരിച്ചു. വ്യാഴാഴ്ച രാവിലെ 50000ത്തിനടുത്താണ്. ക്രിപ്‌റ്റോ വിപണിയിൽ ബിറ്റ് കോയിൻ ഉയരത്തിൽ പറന്നത്. 49,568.70. യുഎസ് ഡോളറിനാണ് ഇപ്പോൾ ഒരു ബിറ്റ് കോയിൻ വ്യാപാരം തുടരുന്നത്.

സ്വർണ്ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞത്. 35,360 ആണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 4420 ലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായി തുടർച്ചയായി സ്വർണ വില ഇടിയുകയാണ്. 200 രൂപയാണ് രണ്ടു ദിവസം കൊണ്ട് കുറഞ്ഞത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *