ഞായറാഴ്ചകളിൽ ഹോട്ടലുകളിലെത്താം: ബുക്കിങ്ങ് രേഖയും ബില്ലും നിർബന്ധം

ഞായറാഴ്ചകളിൽ ഹോട്ടലുകളിലെത്താം: ബുക്കിങ്ങ് രേഖയും ബില്ലും നിർബന്ധം

ലോക്ഡൗൺ ആണെങ്കിലും ടൂറിസ്റ്റ് ഹോട്ടലുകളിലേക്കോ, റിസോർട്ടുകളിലേക്കോ പോകുന്നതിനും വരുന്നതിനും തടസ്സമില്ല. ഇക്കാര്യം ടൂറിസം വകുപ്പാണ് അറിയിച്ചത്.

ബുക്കിങ്ങ് രേഖയോ, ബില്ലോ കാണിച്ചാൽ മതിയാകും. എന്നാൽ ഹോട്ടലിൽ എത്തിയ ശേഷം പഴയ രീതയിൽ ഇറങ്ങി നടക്കാനാകില്ല. ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും മറ്റും പ്രവർത്തിക്കുന്നത് ബയോബബ്ൾ സംവിധാനത്തിലാണ്.

അവിടെ ജോലി ചെയ്യുന്നവരും അതിഥികളും രണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കിയവരായിരിക്കണം. മാസ്‌കും, സാനിറ്റൈസറും അകലം പാലിക്കലും ഉൾപ്പടെ കർശന സുരക്ഷാ നടപടികളും ഉണ്ടാവണം.

ടൂറിസ്റ്റ് റിസോർട്ടുകളിലേക്കോ, തിരികെ വീട്ടിലേക്കോ ഞായറാഴ്ച വാഹനത്തിൽ സഞ്ചരിക്കുന്നതിനും തടസ്സമില്ല. വാഹന പരിശോധനയുണ്ടെങ്കിൽ മുറി ബുക്ക് ചെയ്ത രേഖ കാണിക്കുക ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *