എൻപിഎസിൽ ഇളവുകൾ :ഇനി 75 വയസ്സു വരെ നിക്ഷേപം നടത്താം

എൻപിഎസിൽ ഇളവുകൾ :ഇനി 75 വയസ്സു വരെ നിക്ഷേപം നടത്താം

നാഷണൽ പെൻഷൻ സ്‌കീം മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയിൽ അംഗമാകാനുളള പ്രായം 65 വയസ്സിൽ നിന്നു 70 വയസ്സായി ഉയർത്തിയതാണ് പ്രധാന പ്രഖ്യാപനം. കൂടാതെ ഇത്തരം നിക്ഷേപകർക്ക് 50 ശതമാനം നിക്ഷേപങ്ങളും ഓഹരിയധിഷ്ഠിത ഫണ്ടുകളിൽ നടത്താനും അതോറിറ്റി അനുമതി നൽകി.

പുതിയ മാനദണ്ഡങ്ങൾ പ്രകാരം 18 മുതൽ 70 വയസ്സുവരെ ഉളളവർക്ക് എൻപിഎസിൽ അംഗമാകാം. 75 വയസ്സുവരെ നിക്ഷേപങ്ങൾ തുടരുകയും ചെയ്യാം. ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യൻ പൗരത്വമുളള വിദേശത്തു ജോലി ചെയ്യുന്നവർക്കും പദ്ധതിയിൽ അംഗമാകാം. കാലാവധി എത്തിയതിനെ തുടർന്ന് നിക്ഷേപങ്ങൾ പിൻവലിച്ച 65 വയസ്സിനു മുകളിലുളളവർക്കു പുതിയ അക്കൗണ്ട് തുറക്കാവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.

ഇവർക്ക് 50 ശതമാന നിക്ഷേപങ്ങളും ഓഹരികളിൽ നടത്താൻ അനുമതിയുണ്ടെങ്കിലും ഓട്ടോ ചോയിസ് ഓപ്ഷൻ തിരഞ്ഞെടുക്കന്നവർക്ക് ഇതിന് സാധിക്കുകയില്ല. ഓട്ടോ ചോയിസ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവരുടെ ഓഹരികളിലേക്കുളള നിക്ഷേപം 15 ശതമാനം തന്നെയാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *