ഒക്ടോബർ മുതൽ ആവശ്യക്കാർക്ക് കൂടുതൽ വായ്പ

ഒക്ടോബർ മുതൽ ആവശ്യക്കാർക്ക് കൂടുതൽ വായ്പ

സർക്കാർ അനുവദിച്ച ഉത്തേജക പാക്കേജുകളുടെ ഗുണഫലം ഉപയോക്താക്കളിലെത്തിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. ഒക്ടോബർ മുതൽ ആവശ്യക്കാർക്ക് കൂടുതൽ വായ്പ അനുവദിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ ജില്ലയിൽ നിന്നും ഒരു ഉൽപ്പന്നമെങ്കിലും തിരഞ്ഞെടുത്ത് പരമാവധി കയറ്റുമതി സഹായം നൽകാൻ വ്യവസായ അസോസിയേഷനുകൾക്കും കയറ്റുമതിക്കാർക്കും ധനമന്ത്രി നിർദ്ദേശം നൽകി.

കോവിഡിൽ തളർന്ന വിപണികൾക്ക് പുതുജീവൻ പകരുകയാണ് പ്രഖ്യാപനങ്ങളുടെ ലക്ഷ്യം. ബാങ്ക് തലവന്മാരുമായി ഇന്നലെ മുംബൈയിൽ നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2019 ൽ നടത്തിയ വായ്പമേള രാജ്യത്തെ 400 ഓളം ജില്ലകളിലെ റീട്ടെയ്ൽ, കാർഷിക, ചെറുകിട- ഇടത്തര മേഖലകൾക്ക് നേട്ടമായെന്നു മന്ത്രി വ്യക്തമാക്കി.

വായ്പ മേളയുടെ ഭാഗമായി 4.9 ലക്ഷം കോടി രൂപ 2018 ഒക്ടോബറിനും 2019 മാർച്ചിനും ഇടയിൽ വിതരണം ചെയ്തു. കോവിഡിനെ തുടർന്ന് വിതരണ ശൃംഖലയിൽ തടസമുണ്ടായെങ്കിലും ഈ വർഷം ഒക്ടോബർ മുതൽ വായ്പ മേളകൾ തുടരും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *