അഫ്ഗാൻ അരക്ഷിതാവസ്ഥ ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നതെങ്ങനെ

അഫ്ഗാൻ അരക്ഷിതാവസ്ഥ ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നതെങ്ങനെ

അഫ്ഗാനിസ്ഥാനിലെ അരക്ഷിതാവസ്ഥ നീണ്ടു പോയാൽ ഇവിടെ വീടുകൾക്കും,ഹോട്ടൽ,ബേക്കറി നടത്തിപ്പുകാർക്കുമായിരിക്കും തിരിച്ചടിയാകാൻ സാധ്യത. മലയാളികൾ ഏറെ ഉപയോഗിക്കുന്ന കായത്തിനും ബിരിയാണിയിൽ ചേർക്കുന്ന ജീരകത്തിനും ക്ഷാമമുണ്ടാകുമെന്നാണ് റിപ്പോർട്ട്.ഇതിന് പുറമെ ഇന്ത്യൻമാർക്കറ്റുകളിലേക്ക് എത്തുന്ന കിസ്മസ്,ഉണക്കമുന്തിരി എന്നിവയുടെ ലഭ്യതയും കുറയും. ഇവയിൽ പലതിനും ഇപ്പോൾ തന്നെ വില വർധന അനുഭവപ്പെടുന്നുണ്ട്.

മേഖലാ സഹകരണത്തിനുളള ദക്ഷിണേഷ്യൻ കൂട്ടായ്മയായ സാർകിൽ ഉൾപ്പെട്ട ഏറ്റവും അവികസിതമായ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുളള ഇറക്കുമതിയെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് 2011 മുതൽ ഒഴിവാക്കിയിട്ടുണ്ട്. ഡ്രൈഫ്രൂട്ട്‌സ് ഇനങ്ങളുടെ ഇറക്കുമതിയിൽ 75 ശതമാനത്തിലേറെയും അഫ്ഗാൻ വഴിയാണ്.

കായത്തിന് ഏതാണ്ട് പൂർണ്ണമായും അഫ്ഗാനെയാണ് ആശ്രയിക്കുന്നത്. വർഷം 1500 ടണ്ണിലേറെ കായം ഇറക്കുമതി ചെയ്യുന്നുണ്ട്. 1000 കോടിയോളം രൂപയുടെ ഇടപാടാണിത്. തജിക്കിസ്ഥാൻ,ഉസ്ബക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലും കായം ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ആ രാജ്യങ്ങളുമായി തീരുവ ഇളവു സാധ്യമാക്കുന്ന വ്യാപാരക്കരാറില്ല. ഇറാനിലും മറ്റും ഉൽപ്പാദിപ്പിക്കുന്ന കായത്തിന് അഫ്ഗാൻ കായത്തിന്റെ ഗുണമേന്മയില്ലെന്നും വ്യാപാരികൾ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *