യുട്യൂബിലൂടെ ലക്ഷങ്ങൾ വരുമാനം നേടാം : പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

യുട്യൂബിലൂടെ ലക്ഷങ്ങൾ വരുമാനം നേടാം : പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പലരും നല്ല ജോലി ഉപേക്ഷിച്ച് യുട്യൂബ് ചാനലുകളിലേക്ക് തിരിഞ്ഞവരുണ്ട്.യൂട്യൂബ് പാർട്ണർ പ്രോഗ്രാം വഴി ലോകമെമ്പാടുമായി 20 ലക്ഷത്തിലേറെ പേർ വിഡിയോ പോസ്റ്റ് ചെയ്യുന്നതിലൂടെ പണം ഉണ്ടാക്കുന്നുണ്ട്.വൈപിപി എന്ന പ്രോഗ്രാം 2007 ലാണ് യുട്യൂബ് അവതരിപ്പിച്ചത്.

വൈപിപിയുടെ ഭാഗമാകാൻ സാധിക്കുന്നവർക്ക് പണമുണ്ടാക്കാൻ പത്തോളം മാർഗങ്ങളുണ്ട്. പരസ്യം മുതൽ ഉൽപ്പന്നങ്ങൾ വിൽക്കൽ വരെ ഇതിൽ ഉൾപ്പെടുന്നു. കണ്ടന്റ് ക്രിയേറ്റർമാർക്കും ആർട്ടിസ്റ്റുകൾക്കും മാധ്യമ കമ്പനികൾക്കുമൊക്കെയായി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാത്രം വൈപിപിയിലെ അംഗങ്ങൾക്ക് യുട്യൂബ് നൽകിയത് 3000 കോടി ഡോളറിലേറെയാണ്.

വൈപിപിയിൽ എത്തുന്ന ചാനലുകളുടെ എണ്ണം 2020 ൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് യൂട്യൂബ് വ്യക്തമാക്കിയിരുന്നു. യൂട്യൂബിൽ നിന്ന് ആറക്ക് വരുമാനമോ, അതിൽ കൂടുതലോ ഉണ്ടാക്കുന്ന ആളുകളുട എണ്ണവും കഴിഞ്ഞ വർഷം അമേരിക്കയിൽ 35 ശതമാനം കൂടിയെന്നും കമ്പനി അറിയിച്ചു.

ദീർഘകാലത്തെ പ്രയത്‌നം കൊണ്ട് മാത്രമാണ് യുട്യൂബ് വഴി പണുണ്ടാക്കാൻ സാധിക്കുക.പുതിയ മികച്ച വിഡിയോകൾ സ്ഥിരമായി പോസ്റ്റ് ചെയ്യാനും സാധിക്കണം. യുട്യൂബിൽ വിഡിയോ ഇട്ടു തുടങ്ങുന്ന ഉടനെ പണമുണ്ടാക്കാമെന്ന് വിചാരിക്കരുത്.

യൂട്യൂബ് ചാനൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

*ഗുണമേന്മയുളള വിഡിയോ അപ് ലോഡ് ചെയ്തു കൊണ്ടിരിക്കുക.
*യുട്യൂബിലെ എല്ലാ മോണിട്ടൈസേഷൻ പോളിസികളും ഫോളോ ചെയ്യുക. നിയമങ്ങൾ പാലിക്കുക എന്നത് യുട്യൂബ് വരുമാനം ആഗ്രഹിക്കുന്നവർ ചെയ്യേണ്ട കാര്യമാണ്.

  • നിങ്ങളുടെ ചാനലിൽ ആക്ടീവ് കമ്മ്യൂണിറ്റി ഗൈഡലൈൻസ് ലംഘനം സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

*നിങ്ങളുടെ ചാനൽ 12 മാസത്തിനിടയിൽ 4000 മണിക്കൂറെങ്കിലും പൊതുജനം കണ്ടിരിക്കണം.

  • നിങ്ങൾക്ക് ഒരു ആഡ് സെൻസ് അക്കൗണ്ട് ഉണ്ടായിരിക്കണം.

ഇവയെല്ലാം നേടി കഴിഞ്ഞാല് വൈപിപിക്ക് അപേക്ഷിക്കാം. പുതിയ വിഡിയോകൾ അപ് ലോഡ് ചെയ്യുന്നതു നിർത്തിയാൽ വൈപിപിയിൽ നിന്നു പുറത്താകുകയും ചെയ്യും.തുടർച്ചയായി ആറ് മാസത്തിലേറെ പുതിയ വിഡിയോ കമ്മ്യൂണിറ്റി ടാബിലേക്ക് പോസ്റ്റ് ചെയ്യാതിരുന്നാൽ വൈപിപിയിൽ നിന്നു യുട്യൂബ് പുറത്താക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *