ജിയോഫോൺ നെക്‌സ്റ്റ് സെപ്റ്റംബറിൽ എത്തും

ജിയോഫോൺ നെക്‌സ്റ്റ് സെപ്റ്റംബറിൽ എത്തും

ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബറിൽ എത്തും. സെപ്റ്റംബർ 10 ഓടെ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങൾക്ക് മുമ്പ് നടന്ന റിലയൻസ് എജിഎമ്മിലാണ് ഇത് പ്രഖ്യാപിച്ചത്. ഗൂഗിളുമായി സഹകരിച്ച് നിർമ്മിച്ച ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11-ലാണ് പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളൊന്നും ജിയോ വിശദീകരിച്ചിട്ടില്ലെങ്കിലും, ഇന്റർനെറ്റിൽ ഇതിന്റെ ഫീച്ചറുകളെല്ലാം തന്നെ പരസ്യമായിട്ടുണ്ട്. ട്വിറ്ററിലെ ഒരു ലീക്കർ അടുത്തിടെ ഈ സ്മാർട്ട്ഫോണിന്റെ വിലയും മറ്റ് പ്രധാന സവിശേഷതകളും വെളിപ്പെടുത്തി.

ട്വീറ്റ് അനുസരിച്ച്, ജിയോഫോൺ നെക്സ്റ്റിന്റെ വില 3,499 രൂപയാണ്. ക്വാൽകോമിന്റെ എൻട്രി ലെവൽ സ്നാപ്ഡ്രാഗൺ 215 ആണ് സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. കൂടാതെ, ജിയോഫോൺ നെക്സ്റ്റ് 2 ജിബി, 3 ജിബി റാം വേരിയന്റുകളിലാണ് എത്തുന്നത്. കൂടാതെ 16 ജിബി, 32 ജിബി സ്റ്റോറേജുമുണ്ട്. ഒപ്പം നെക്സ്റ്റിൽ 5.5 ഇഞ്ച് ഡിസ്പ്ലേയും 2500 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കാം. പുറമേ, മുന്നിൽ 13 മെഗാപിക്സൽ പിൻ ക്യാമറയും സെൽഫികൾക്കായി 8 മെഗാപിക്സൽ ഷൂട്ടറും ലഭിക്കും.

ജിയോഫോൺ നെക്സ്റ്റ് 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ ആയിരിക്കും. ഇത് ഒരു സ്നാപ്ഡ്രാഗൺ 215 ചിപ്സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുകയും 2 ജിബി/3 ജിബി റാം, 16 ജിബി/32 ജിബി ഓൺബോർഡ് സ്റ്റോറേജ് നൽകുകയും ചെയ്യും. 13 മെഗാപിക്സൽ സിംഗിൾ സെൻസറും മുൻവശത്ത് 8 മെഗാപിക്സലുമാണ് ഈ ഫോണിനുള്ളത്. ട്വിറ്ററിലെ വെളിപ്പെടുത്തൽ പ്രകാരം, ജിയോഫോൺ നെക്സ്റ്റിന് കട്ടിയുള്ള മുകളിലും താഴെയുമുള്ള ബെസലുകളും ലളിതമായ രൂപകൽപ്പനയുമാണുള്ളത്. ക്യാമറ മൊഡ്യൂളും എൽഇഡി ഫ്ലാഷും ഉൾക്കൊള്ളുന്ന ഒരു പോളികാർബണേറ്റ് റിയർ പാനൽ ഇതിന് ലഭിക്കുന്നു. ഇത് കൂടാതെ, ഇതിന് ജിയോ ലോഗോയും സ്പീക്കർ ഗ്രില്ലും ഉണ്ട്. സ്മാർട്ട്ഫോണിൽ 3.5 എംഎം ഓഡിയോ ജാക്ക് ഫീച്ചർ ചെയ്തേക്കാം. എക്സ്ഡിഎ ഡെവലപ്പർമാരുടെ മുൻ ചോർച്ചയും ജിയോഫോൺ നെക്സ്റ്റിനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *