വീടുകളിൽ ചെറുസംരംഭങ്ങളുണ്ടെങ്കിൽ നാല് ലക്ഷം വരെ ഗ്രാന്റ് കിട്ടും

വീടുകളിൽ ചെറുസംരംഭങ്ങളുണ്ടെങ്കിൽ നാല് ലക്ഷം വരെ ഗ്രാന്റ് കിട്ടും

വീടുകളിൽ ചെറുസംരംഭം ഉളളവർക്ക് നാല് ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇതു കൂടാതെ സോൾ പ്രൊപ്രൈറ്റർഷിപ് സംരംഭങ്ങൾക്കു മാത്രമാണ് ഗ്രാന്റ് നൽകുക. പുതുതായി ആരംഭിക്കുന്ന മാനുഫാക്ചറിങ്ങ്, ഫുഡ് പ്രോസസിങ്ങ്, ജോബ് വർക്ക്‌സ് ,സർവീസ് സെക്ടറിലെ വാല്യു അഡീഷൻ പോലുളള നാനോ സംരംഭങ്ങൾക്കാണ് പദ്ധതി പ്രകാരം സഹായം ലഭിക്കുക. പുതുതായി വരുന്ന നാനോ സംരഭങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.

വനിതകൾ, അംഗപരിമിതർ, മുൻ സൈനികർ, പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ പെടുന്നവർ എന്നിവർക്കെല്ലാം മുൻഗണനയുണ്ട്. 40 വയസ്സുവരെയുളള സംരംഭകർക്കും മുൻഗണന ഉണ്ട്. 30 ശതമാനം ഗുണഭോക്താക്കൾ വനിതകളായിരിക്കണം.

പൊതു വിഭാഗത്തിൽ പെട്ട സംരംഭകർക്കു പദ്ധതി അടങ്കലിന്റെ 30 ശതമാനം പരമാവധി മൂന്ന് ലക്ഷം രൂപ വരെയും പ്രത്യേക വിഭാഗത്തിൽപെട്ട വനിതകൾ അംഗ പരിമിതർ,മുൻ സൈനികർ, പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് പദ്ധതി ചെലവിന്റെ 40 ശതമാനവും പരമാവധി നാല് ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. ധനകാര്യ സ്ഥാപനങ്ങൾ,കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, സഹകരണ ബാങ്കുകൾ എന്നിവയിൽ നിന്നു ലഭിക്കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണ് ഗ്രാന്റ് നൽകുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *