നാൽപ്പതാമത്തെ വയസ്സിൽ കർഷകയിൽ നിന്നും സംരംഭകയിലേക്ക്: നളിനി നാഗപ്പയുടെ വിജയകഥ അറിയാം

നാൽപ്പതാമത്തെ വയസ്സിൽ കർഷകയിൽ നിന്നും സംരംഭകയിലേക്ക്: നളിനി നാഗപ്പയുടെ വിജയകഥ അറിയാം

കർണാടകയിലെ ഒരു ചെറു പട്ടണമാണ് യെല്ലാപൂർ. കൃഷിയ്ക്ക് പേരുകേട്ട പ്രദേശമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ജനസംഖ്യയുടെ ഏതാണ്ട് 90 ശതമാനവും മത്തങ്ങയും നെല്ലും കൃഷി ചെയ്യുന്നു. നന്ദിനി നാഗപ്പ ഷെട്ടിയും കുടുംബവും തലമുറകളായി അടയ്ക്ക കൃഷി ചെയ്യുന്നവരാണ്. ഭർത്താവിനും മക്കൾക്കുമൊപ്പമാണ് 51 കാരിയായ നന്ദിനി താമസിച്ചിരുന്നത്.

ഭർത്താവ് രോഗബാധിതനായതോടെ അവർ കുടുംബത്തിന്റെ ഏകആശ്രയമായി തീർന്നു. വയലുകളിൽ ജോലി ചെയ്യുമായിരുന്നു. ഇളയമകൾ സ്‌കൂളിൽ പഠിക്കുന്ന സമയം. മൂത്തമകളുടെ സഹായത്തോടെ അടയ്ക്ക പൊളിച്ചു കൊടുത്തായിരുന്നു ഉപജീവനം.

എ്ന്നാൽ അടയ്ക്ക് പരിപ്പ് വിറ്റ് കിട്ടുന്ന പണം കുടുംബത്തെ നിലനിർത്താൻ പര്യാപ്തമായിരുന്നില്ല.തന്റെ വരുമാനം കൂട്ടാൻ പുതു വഴി സ്വീകരിക്കാൻ നളിനി തീരുമാനിച്ചു. അങ്ങനെയാണ് നളിനി സുപ്രിയ എന്ന സ്വയം സഹായ സംഘത്തിൽ ചേരാൻ തീരുമാനിക്കുന്നത്. 2016 ൽ ചേർന്നു. സുസ്ഥിരമായ ഉപജീവനത്തിനായി സ്ത്രീകളെ ശാക്തീകരിക്കാൻ പ്രവർത്തിക്കുന്ന മാനു വികാസ എന്ന സംരംഭകത്വ പരിപാടിയും ഈ സ്വയം സഹായ സംഘം നടത്തിയിരുന്നു. സ്ത്രീകൾക്ക് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനും അത് സാമ്പത്തികമായി ലാഭകരമാക്കാനും പഠിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് നളിനി പറയുന്നു.

ഈ സംരഭകത്വ പരിപാടിയ്ക്ക് ശേഷം മനുവികാസ എസ്എച്ച്ജി വഴി സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ ലഭിച്ചു. ഇത് പേപ്പർ പ്ലേറ്റ് ബിസിനസ്സ് ആരംഭിക്കാൻ അവൾക്ക് സഹായകമായി.

ഇതിനോടൊപ്പം സാമ്പ്രാണി ബിസിനസ്സ് ആരംഭിക്കുന്നതിന് 50,000 രൂപയും വായ്പ എടുത്തു. കടം വാങ്ങിയ പണം ഞങ്ങൾ പേപ്പർ പ്ലേറ്റുകൾ നിർമ്മിക്കാനുളള മെഷീൻ വാങ്ങുന്നതിനും ചെറിയ ഷെഡ് നിർമ്മിക്കുന്നതിനുമാണ് ഉപയോഗിച്ചതെന്ന് നളിനി പറയുന്നു.

പേപ്പർ പ്ലേറ്റുകൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ബെംഗ്‌ളൂരുവിൽ നിന്നാണ് വാങ്ങുന്നത്. മെഷിൻ ഉപയോഗിച്ച് പല വലുപ്പത്തിലുളള പ്ലേറ്റുകൾ നിർമ്മിച്ചു. ഒഴിവു സമയങ്ങളിൽ മകനും ബിസിനസ്സിൽ സഹായിക്കും. പേപ്പർ പ്ലേറ്റ് ബിസിനസ്സ് പച്ച പിടിച്ചതോടെ ചെറിയ രീതിയിൽ സാമ്പ്രാണി ബിസിനസ്സ് ആരംഭിക്കാൻ തീരുമാനിച്ചു. അതും നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് നളിനി വ്യക്തമാക്കുന്നു.

ഇപ്പോൾ വിവിധ ഷോപ്പുകൾ വഴിയും, മാർക്കറ്റുകൾ വഴിയും പ്ലേറ്റുകളുടെ ഓർഡറുകൾ ലഭിക്കുന്നു. അഞ്ച് ക്വിന്റൽ പേപ്പർ റീമിനായി 5000 രൂപ നിക്ഷേപിക്കുന്നു. പ്ലേറ്റ് നിർമ്മിച്ചു കഴിയുമ്പോൾ ക്വിന്റലിന് 1,500 രൂപ ലാഭം നേടുന്നുണ്ട്. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാനും സാധിക്കുന്നതിൽ അവർ സന്തുഷ്ടയാണ്. പ്രതിമാസം 7,500 രൂപ ലാഭം നേടുന്നു. ബിസിനസ്സ് വളർന്നു കൊണ്ടിരിക്കുകയാണ്. തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് കൂടി ഇവ വിൽപ്പനയ്‌ക്കെത്തിക്കുകയാണ് നളിനിയുടെ ലക്ഷ്യം. ആളുകൾക്ക് അവരുടെ സംരംഭം ആരംഭിക്കാൻ പ്രായം ഒരു പ്രശ്‌നമല്ല.

നാൽപ്പതുകളുടെ അവസാനത്തിൽ ആണ് താൻ സംരംഭകയായത്. എന്നെപോലുളള മറ്റുളളവർക്ക് അവരുടെ സ്വപ്‌നങ്ങൾ പിന്തുടരാനും അവസരം നേടാനും ഇത് പ്രചോദനമാകുമെന്നാണ് കരുതുന്നതെന്ന് നളിനി കൂട്ടിച്ചേർത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *