വിൽപ്പനയിൽ റെക്കോർഡുകൾ ഭേദിച്ച് സെൽറ്റോസ്

വിൽപ്പനയിൽ റെക്കോർഡുകൾ ഭേദിച്ച് സെൽറ്റോസ്

സെൽറ്റോസിനെ ദക്ഷിണ കൊറിയിൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2019 ഓഗസ്റ്റ് 22 നാണ്.ആഗോളതലത്തിൽ തന്നെ ഇന്ത്യയിലാണ് കിയ സെൽറ്റോസ് എസ്യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതൽ ഇന്ത്യൻ വാഹനവിപണിയിലെ വിൽപ്പന റെക്കോഡുകൾ ഭേദിച്ച് പായുകയാണ് സെൽറ്റോസ്.

ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച് രണ്ടു വർഷത്തിനുള്ളിൽ രണ്ടു ലക്ഷം സെൽറ്റോസ് എസ്യു വികൾ വിറ്റുപോയതായിട്ടാണ് പുതിയ കണക്കുകൾ. ഈ കാലയളവിനിടയിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള ഒന്നര ലക്ഷം വാഹനങ്ങളും കമ്പനി വിറ്റഴിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഹ്യുണ്ടായി മോട്ടോർ കമ്പനിയുടെ സഹസ്ഥാപനമായ കിയയുടെ ഇന്ത്യയിലെ ഇതുവരെയുള്ള വിൽപന മൂന്നു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നാണു കണക്കുകൾ. ഇതിൽ മൊത്തം വിൽപനയിൽ 66 ശതമാനത്തോളം സെൽറ്റോസിന്റെ സംഭാവനയാണെന്നുമാണ് റിപ്പോർട്ടുകൾ.

സെൽറ്റോസിന്റെ മുന്തിയ വകഭേദങ്ങളാണു വിൽപനയിൽ 58 ശതമാനത്തോളം നേടിയെടുത്തതെന്നും കിയ ഇന്ത്യ വ്യക്തമാക്കുന്നു. ആകെ വിറ്റതിൽ 35% സെൽറ്റോസും’ ഓട്ടമാറ്റിക് മോഡലുകളാണ്. എസ്യുവിയുടെ വിൽപനയിൽ 45% ആയിരുന്നു ഡീസൽ എൻജിനുള്ള മോഡലുകളുടെ വിഹിതം. കഴിഞ്ഞ വർഷം ജൂലൈയിലാണു കിയ ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ മൊത്തം വിൽപന ആദ്യ ലക്ഷം തികഞ്ഞത്; 2021 ജനുവരിയിൽ കമ്പനിയുടെ വിൽപന രണ്ടു ലക്ഷം യൂണിറ്റും ഈ മാസം മൂന്നു ലക്ഷം യൂണിറ്റും പിന്നിട്ടു.

ഉപഭോക്താക്കൾക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനുള്ള പ്രചോദനമാണ് വിൽപ്പനയിലെ ഈ നാഴികക്കല്ലുകൾ സമ്മാനിക്കുന്നതെന്നു കിയ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയിൽസ് ആൻഡ് ബിസിനസ് സ്ട്രാറ്റജി ഓഫിസറുമായ തേ ജിൻ പാർക്ക് പറഞ്ഞു. മാറുന്ന അഭിരുചികളെ തുടർന്ന് ഇന്ത്യൻ യാത്രാവാഹന വ്യവസായം പരിവർത്തനത്തിന്റെ പാതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

2021 മോഡൽ സെൽറ്റോസ് എസ്യുവിയെ മെയ് മാസത്തിലാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അടുത്തിടെ അനാവരണം ചെയ്ത പുതിയ ലോഗോ നൽകിയതുകൂടാതെ പുതിയ ഫീച്ചറുകളും മറ്റും നൽകി എസ്യുവിയുടെ എല്ലാ വേരിയന്റുകളും പരിഷ്‌കരിച്ചു. ആകെ പതിനേഴ് പുതിയ മെച്ചപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇവയിൽ പല ഫീച്ചറുകളും സെഗ്മെന്റിൽ ഇതാദ്യമാണ്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *