പാമോയിൽ ഉൽപ്പാദനം കൂടും: ദേശീയ കർമ്മ പദ്ധതി വരുന്നു

പാമോയിൽ ഉൽപ്പാദനം കൂടും: ദേശീയ കർമ്മ പദ്ധതി വരുന്നു

പാമോയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ദേശിയ കർമ്മ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗം ഈ കർമ്മ പദ്ധതിയ്ക്ക് അംഗീകാരം നൽകി.

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ ദ്വീപ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പാമോയിൽ ഉൽപ്പാദനം ഉയർത്തുകയാണ് ലക്ഷ്യം.2025-2026നകം രാജ്യത്ത് എണ്ണപ്പനക്കൃഷി 10 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. 11,040 കോടി രൂപയുടെ പദ്ധതിയിൽ 8844 കോടി രൂപ കേന്ദ്രം വഹിക്കും. പാമോയിൽ ഉൾപ്പെടെയുളള ഭക്ഷ്യ എണ്ണയ്ക്ക് വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കാറുണ്ട്.

എന്നാൽ ഈ രീതി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിയ്ക്ക് രൂപം നൽകിയത്. രാജ്യത്തിനാവശ്യമായ പാമോയിലിന്റെ 98 ശതമാനം നിലവിൽ ഇറക്കുമതി ചെയ്യുകയാണ്. എണ്ണപ്പനകർഷകർക്കു നഷ്ടമുണ്ടാകാത്ത രീതിയിൽ വില സ്ഥിരതാ പദ്ധതിയും നടപ്പാക്കും. വിപണി വിലയിലെ മാറ്റങ്ങൾക്ക് വിധേയമാകാതെ നിശ്ചിത സംഭരണ വില ഉറപ്പാക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *