വാട്‌സാപ്പ് വഴി പണമിടപാടുകൾക്ക് പേയ്‌മെന്റ് ബാക്ക്ഗ്രൗണ്ട്: ഇന്ത്യയിൽ ലഭ്യമാകുന്ന പുതിയ ഫീച്ചറിനെ കുറിച്ചറയാം

വാട്‌സാപ്പ് വഴി പണമിടപാടുകൾക്ക് പേയ്‌മെന്റ് ബാക്ക്ഗ്രൗണ്ട്: ഇന്ത്യയിൽ ലഭ്യമാകുന്ന പുതിയ ഫീച്ചറിനെ കുറിച്ചറയാം

ഇനി വാട്ട്സ്ആപ്പ് വഴി പണമയക്കുമ്പോൾ പുതിയ പിക്ചർ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചിരിക്കുന്നു.
പണം ഇടപാടുകൾക്ക് പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് അനുവദിക്കാൻ ഈ പുതിയ ഫീച്ചർ ഇന്ത്യയിലാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇനി ജന്മദിനങ്ങൾ, അവധി ദിവസങ്ങൾ, സമ്മാനങ്ങൾ, യാത്രകൾ എന്നിവയ്ക്കായി അയച്ച പണം അയക്കുമ്പോൾ അതിനു യോജിച്ച ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിക്കാം.

പണമിടപാടുകൾക്ക് കലാപരമായി ഒരു ഘടകം കൂടി ചേർക്കുന്നുവെന്നു മാത്രം. അയയ്ക്കുന്നയാൾക്കും സ്വീകർത്താവിനും കൂടുതൽ വ്യക്തിപരമായ അനുഭവം സൃഷ്ടിക്കുക എന്നതാണ് പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് ഫീച്ചറിനു പിന്നിലെ പ്രധാന ആശയമെന്ന് വാട്ട്സ്ആപ്പ് പറഞ്ഞു. പണം അയയ്ക്കുന്നതും സ്വീകരിക്കുന്നതും വെറും ഒരു ഇടപാടിനെക്കാളേറെയാണെന്നും കൂടുതൽ സവിശേഷതകളും പ്രവർത്തനങ്ങളും സൃഷ്ടിക്കുന്നതിനും വാട്ട്സ്ആപ്പിൽ പണമിടപാടുകൾ രസകരമായ അനുഭവമായി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു.

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിഐ) യുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് അടിസ്ഥാനമാക്കി, ഈ പേയ്മെന്റ് ഫീച്ചർ 227ലധികം ബാങ്കുകളുമായി ചേർന്നു പ്രവർത്തിക്കുന്നു. ഈ ഇടപാടുകൾ ഒരു ലൈവ് പേയ്മെന്റ് സംവിധാനത്തെ പിന്തുണയ്ക്കുന്നു. ഈ വർഷം ആദ്യം, വാട്ട്സ്ആപ്പ് ഇന്ത്യയിലെ പേയ്മെന്റ് ബിസിനസിന്റെ തലവനായി മനേഷ് മഹാത്മെയെ നിയമിച്ചിരുന്നു.

ഏകദേശം ഏഴ് വർഷത്തോളം ആമസോൺ പേ ഇന്ത്യയിൽ ചെലവഴിച്ച ശേഷമാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്ഫോമിലേക്ക് മഹാത്മെ വന്നത്, അവിടെ അദ്ദേഹം ഡയറക്ടറും തുടർന്ന് ബോർഡ് അംഗവുമായിരുന്നു. എയർടെലിന്റെ പേയ്മെന്റ് യൂണിറ്റായ എയർടെൽ മണിയിലും അദ്ദേഹം നാല് വർഷം ചെലവഴിച്ചിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *