എസ്ബിഐയിലൂടെ സൗജന്യമായി ആദായനികുതി റിട്ടേൺ : അറിയേണ്ടതെല്ലാം

എസ്ബിഐയിലൂടെ സൗജന്യമായി ആദായനികുതി റിട്ടേൺ : അറിയേണ്ടതെല്ലാം

ആദായ നികുതി റിട്ടേൺ ഇപ്പോൾ എളുപ്പം ചെയ്യാൻ സാധിക്കും. ആരുടെയും സഹായമില്ലാതെ എളുപ്പത്തിൽ ആദായ നികുതി റിട്ടേൺ ചെയ്യാം. ഇതിന് അവസരമൊരുക്കുന്നത് രാജ്യത്തെ വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയാണ്. എസ്ബിഐ യോനോ ഉപയോഗിച്ച് ആദായനികുതി സൗജന്യമായി റിട്ടേൺ ചെയ്യാം.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സൗജന്യ ഓഫർ എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. ടാക്‌സ് 2 വിൻ എന്ന പ്ലാറ്റ് ഫോമിലൂടെയാണ് യോനോ ഉപയോക്താക്കൾക്ക് റിട്ടേൺ ഫയൽ ചെയ്യാൻ ആകുക. ഐടി റിട്ടേൺ ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്ന നികുതിദായകർക്ക് യോനോ വഴി അപേക്ഷിച്ച് സൗജന്യമായി റിട്ടേൺ നൽകാം. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുളള പ്രത്യേക ഓഫറുകളുടെ ഭാഗമായാണ് പദ്ധതി.

ഇതിനായി യോനോയിലെ ടാക്‌സ് 2 വിൻ പ്ലാറ്റ് ഫോമാണ് ഉപയോഗിക്കേണ്ടത്. ഈ പ്ലാറ്റ് ഫോമിലൂടെ തന്നെ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സേവനവും പ്രയോജനപ്പെടുത്താനാകും. നികുതിദായകർക്ക് 199 രൂപ മുതൽ നികുതി വിദഗ്ധരുടെ സേവനം ലഭ്യമാണ്. അതല്ല ഐടി റിട്ടേൺ സൗജന്യമായി ഫയൽ ചെയ്യണമെങ്കിൽ യോനോ എസ്ബിഐയിൽ നിന്ന് ഷോപ്പ് ആൻഡ് ഓർഡർ എന്നിൽ ക്ലിക്ക് ചെയ്യുക. ടാക്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് എന്നതിൽ നിന്നും ടാക്‌സ് 2 വിൻ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇത്തരത്തിൽ ആദായനികുതി സുഗമമായി ഫയൽ ചെയ്യാനാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *