കരുതലോടെ ഓൺലൈൻ ഓണം ഷോപ്പിങ്ങ്

കരുതലോടെ ഓൺലൈൻ ഓണം ഷോപ്പിങ്ങ്

കോവിഡ് വ്യാപനത്തിനെ തുടർന്ന് ഇത്തവണ എല്ലാവരും ഓൺലൈനിലാണ് ഷോപ്പിങ്ങ് നടത്തുന്നത്. പക്ഷെ ഓൺലൈൻ ഷോപ്പിങ്ങ് വളരെ കരുതലോടെ തന്നെ ചെയ്യാൻ ശ്രദ്ധിക്കുക.തിരക്കിനിടയിൽ ഷോർട്ട് ലിങ്കുകൾ ഉപയോഗിച്ച് ഷോപ്പിങ്ങ് നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പല ഓൺലൈൻസ്ഥാപനങ്ങളും പർച്ചേസിങ്ങിനും പേമെന്റിനുമായി ഷോർട്ട് ലിങ്കുകൾ നൽകാറുണ്ട്.

എന്നാൽ ഇതിൽ യഥാർത്ഥ സൈറ്റുകൾ ഉണ്ടാകും.ഇതിന്റെ ചുവട്പിടിച്ച് തട്ടിപ്പ് സൈറ്‌റുകൾ ഉണ്ടാക്കി വ്യാദന്മാരും ഉണ്ടാകും. എന്നാൽ ഇതറിയാതെ നിങ്ങൾ ഷോർട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുകയും അപകടത്തിൽ പെടുകയും ചെയ്യുന്നു. അപ്പോൾ ലിങ്കിന്റെ ആധികാരികത ഉറപ്പു വരുത്തണം. അതിനായി ഏതെങ്കിലും മൊബൈൽ നമ്പറിൽ നിന്നുളള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. യഥാർത്ഥത്തിലുളള അത്തരം ഷോർട്ട് ലിങ്കുകൾ കമ്പനിയുടെ ഇമെയിൽ സന്ദേശങ്ങളാണ് വരാറുളളത്. അതു പോലെ ഒരോ കമ്പനിയുടെയും യഥാർത്ഥ സൈറ്റുകളിലാണ് എത്തിയിരിക്കുന്നതെന്ന് ഉറപ്പു വരുത്തണം.

നിരവധി ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റുകൾ ഈ കോവിഡ് കാലത്ത് ഉദയം ചെയ്തിട്ടുണ്ട്. അവയിലേറെയും വ്യാജന്മാരാണെന്ന് അറിയാതെയാണ് ഷോപ്പിങ്ങ് നടത്തുക. ഫലമോ ഓർഡർ ചെയ്ത ഉൽപ്പന്നം പലപ്പോഴും ലഭ്യമാകില്ല. അതു കൊണ്ട് തന്നെ പരിചയമുളള ബൈബാക്ക് സൗകര്യമുളള ഓൺലൈൻ കമ്പനികൾ മാത്രമേ തിരഞ്ഞെടുക്കാവൂ. വിലക്കുറവുകളിലും ഓഫറുകളിലും വീഴാതിരിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *