റിലയന്‍സിനെ ഓഹരികള്‍ സൗദി ആരാംകോ വാങ്ങിയേക്കും

റിലയന്‍സിനെ ഓഹരികള്‍ സൗദി ആരാംകോ വാങ്ങിയേക്കും

സൗദി അരാംകോ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങിയേക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓയില്‍ റിഫൈനിംഗ് കെമിക്കല്‍ ബിസിനസിലെ ഓഹരികളാണ് സൗദി അരാംകോ വാങ്ങിക്കുക.

മുംബൈ: സൗദി അരാംകോ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങിയേക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓയില്‍ റിഫൈനിംഗ് കെമിക്കല്‍ ബിസിനസിലെ ഓഹരികളാണ് സൗദി അരാംകോ വാങ്ങിക്കുക. റിലയന്‍സിന്റെ യൂണിറ്റില്‍ 20% വരെ ഓഹരി സൗദി അരാംകോ വാങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ട്. 20 ബില്യണ്‍ ഡോളര്‍ മുതല്‍ 25 ബില്യണ്‍ ഡോളര്‍ വരെ തുകയ്ക്കാണ് ഇടപാട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബ്ലൂംബര്‍ഗ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതിന് പിന്നാലെ റിലയന്‍സ് ഓഹരി വിലയില്‍ 2.6% വര്‍ധനവുണ്ടായി. ഇടപാടിലൂടെ റിലയന്‍സിന് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയില്‍ ഒരു ശതമാനം ഓഹരിയും ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *